പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 29, 2022 12:50 AM IST
അ​യ​ർ​ക്കു​ന്നം: പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു വ​ശ​ത്താ​ക്കി തു​ട​ർ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ​ർ​ക്കു​ന്നം ചേ​ന്ന​മ​റ്റം മു​രി​ങ്ങ​യി​ൽ അ​ന​ന്തു സു​രേ​ഷ് (21), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ആ​ന​ന്ദ് സു​രേ​ഷ് (20), വെ​ട്ടി​ക്ക​പു​ഴ റോ​ബി​നോ രാ​ജ​ൻ (21) എ​ന്നി​വ​രെ​യാ​ണ് അ​യ​ർ​ക്കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന​ന്തു സു​രേ​ഷ് അ​തി​ജീ​വി​ത​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യും തു​ട​ർ​ന്നു പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും ഇ​തി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. സ്കൂ​ളി​ൽ കൗ​ണ്‍സലിം​ഗി​നി​ടെ പെ​ണ്‍കു​ട്ടി ഈ ​വി​വ​രം അ​ധ്യാ​പി​ക​യോ​ടു പ​റ​യു​ക​യും ചൈ​ൽ​ഡ് ലൈ​ൻ മു​ഖാ​ന്തരം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.