ഗി​രി​ദീ​പം ബ​ഥ​നി സം​സ്ഥാ​ന യൂ​ത്ത് ബാ​സ്‌​കറ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പിന് ഇന്നു തുടക്കം
Wednesday, September 28, 2022 11:52 PM IST
കോ​ട്ട​​യം: 38-ാമ​​ത് ഗി​​രി​​ദീ​​പം ബ​​ഥ​​നി സം​​സ്ഥാ​​ന യൂ​​ത്ത് ബാ​​സ്‌​​ക്ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഇ​​ന്നു മു​​ത​​ല്‍ ഒ​​ക്​​ടോ​​ബ​​ര്‍ മൂ​​ന്നു വ​​രെ വ​​ട​​വാ​​തൂ​​ര്‍ ഗി​​രി​​ദീ​​പം ബ​​ഥ​​നി കാ​​മ്പ​​സി​​ല്‍ ന​​ട​​ക്കും. സം​​സ്ഥാ​​ന ബാ​​സ്‌​​ക്ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജി​​ല്ലാ ബാ​​സ്‌​​ക്ക​​റ്റ്‌​​ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​നും ഗി​​രി​​ദീ​​പം ബ​​ഥ​​നി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍, ഗി​​രി​​ദീ​​പം ബ​​ഥ​​നി സെ​​ന്‍​ട്ര​​ല്‍ സ്‌​​കൂ​​ള്‍, ഗി​​രി​​ദീ​​പം ബ​​ഥ​​നി കോ​​ള​​ജ് (ജി​​യാ​​ല്‍) എ​​ന്നി​​വ​​ര്‍ സം​​യു​​ക്ത​​മാ​​യി​​ട്ടാ​​ണ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ഒ​​ന്നി​​നും ര​​ണ്ടി​​നും സെ​​മി​​ഫൈ​​ന​​ല്‍ ര​​ണ്ടി​​നും ലൂ​​സേ​​ഷ്‌​​സ് ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ മൂ​​ന്നി​​നു രാ​​വി​​ലെ​​യും ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ 10 മു​​ത​​ലും ന​​ട​​ക്കും. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി വി​​ജ​​യി​​ക​​ള്‍​ക്കു​​ള്ള സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ക്കും. ര​​ണ്ടി​​നു രാ​​ത്രി എ​​ട്ടു മു​​ത​​ല്‍ പാ​​ലാ മ​​രി​​യ​​സ​​ദ​​നി​​ലെ അ​​ന്തേ​​വാ​​സി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ഗാ​​ന​​സ​​ന്ധ്യ​​യി​​ല്‍ ന​ട​നും നാ​​ഷ​​ണ​​ല്‍ ഹോ​​ക്കി മു​​ന്‍ താ​​ര​​വു​​മാ​​യ മാ​​യ്ബു ജോ​​ര്‍​ജ് പോ​​ള്‍ പ​​ങ്കെ​​ടു​​ക്കും.

നാ​​ളെ ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​ന് ബ​​ഥ​​നി ന​​വ​​ജ്യോ​​തി പ്രോ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ റ​​വ.​​ഡോ. ജോ​​ര്‍​ജ് ജോ​​സ​​ഫ് അ​​യ്യ​​നേ​​ത്ത് ഒ​​ഐ​​സി, കെ​​ഡി​​ബി​​എ പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി ജേ​​ക്ക​​ബ് പ​​ടി​​പ്പു​​ര​​യ്ക്ക​​ല്‍, കെ​​ഡി​​ബി​​എ ചെ​​യ​​ര്‍​മാ​​നും ബ​​ഥ​​നി ന​​വ​​ജ്യോ​​തി പ്രോ​​വി​​ന്‍​സ് ഫ​​സ്റ്റ് കൗ​​ണ്‍​സി​​ല്‍ ആ​​ന്‍​ഡ് എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ കൗ​​ണ്‍​സി​​ല​​ര്‍ റ​​വ.​​ഡോ. വ​​ര്‍​ഗീ​​സ് കൈ​​പ്പ​​ന​​ടു​​ക്ക ഒ​​ഐ​​സി, കെ​​ഡി​​ബി​​എ മു​​ഖ്യ ര​​ക്ഷാ​​ധി​​കാ​​രി ഫാ. ​​ജ​​യി​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ, കെ​​ബി​​എ ലൈ​​ഫ് ടൈം ​​പ്ര​​സി​​ഡ​ന്‍റ് പി.​​ജെ. സ​​ണ്ണി, കെ​​ബി​​എ സെ​​ക്ര​​ട്ട​​റി സി. ​​ശ​​ശി​​ധ​​ര​​ന്‍, വി​​ജ​​യ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വി.​​ടി. സോ​​മ​​ന്‍​കു​​ട്ടി, എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സ്‌​​പോ​​ര്‍​ട്‌​​സ് ഡ​​യ​​റ​​ക്‌​ട​​ര്‍ പ്ര​​ഫ. ​ഡോ. ​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ്, ജി​​ല്ലാ സ്‌​​പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ബൈ​​ജു വി. ​​ഗു​​രു​​ക്ക​​ള്‍, ഡി​​ഡി​​ഇ സു​​ബി​​ന്‍ പോ​​ള്‍, ഗി​​രി​​ദീ​​പം ബ​​ഥ​​നി സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ബ​​ര്‍​സാ​​ര്‍ ഫാ. ​​ബി​​നോ​​യ് ജോ​​ര്‍​ജ് ഒ​​ഐ​​സി, ഗി​​രി​​ദീ​​പം ബ​​ഥ​​നി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​വി​​ജോ​​യ് വ​​ര്‍​ഗീ​​സ് ഒ​​ഐ​​സി, കെ​​ഡി​​ബി​​എ സെ​​ക്ര​​ട്ട​​റി ബി​​ജു ഡി. ​​തേ​​മാ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.