ഇ​ന്‍​ഫോ​സി​റ്റി: സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോസ് കെ. മാണി
Wednesday, September 28, 2022 11:52 PM IST
കോ​ട്ട​​യം: പാ​​ലാ വ​​ല​​വൂ​​രി​​ലെ (ഐ​​ഐ​​ഐ​​ടി) യു​​ടെ തു​​ട​​ര്‍​ഘ​​ട്ട​​മാ​​യി ഇ​​ന്‍​ഫോ​​സി​​റ്റി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​ടി​​യ​​ന്തി​​ര ന​​ട​​പ​​ടി സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി എം​​പി. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​ല​​ഘ​​ട്ട​​ങ്ങ​​ളാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യും വ്യ​​വ​​സാ​​യ മ​​ന്ത്രി​​യു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി​​യി​​രു​​ന്ന​​താ​​യും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു. സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്ക​​ല്‍ സ​​ര്‍​വേ ന​​ട​​പ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ലാ​​ക്കു​​ന്ന​​തി​​നാ​​യി കി​​ന്‍​ഫ്ര​​യു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​നു​​കൂ​​ല​​മാ​​യ റി​​പ്പോ​​​ര്‍​ട്ടു​​ക​​ളും സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​നു കൈ​​മാ​​റി.

ഇ​​ന്ത്യ​​യി​​ലെ ഐ​​ഐ​​ഐ​​ടി​​ക​​ളി​​ല്‍ മി​​ക​​വി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള കാ​​മ്പ​​സാ​​ണ് ഐ​​ഐ​​ഐ​​ടി കോ​​ട്ട​​യം. ഈ ​​സ്ഥാ​​പ​​ന​​ത്തോ​​ടൊ​​പ്പം ഇ​​ന്‍​ഫോ​​സി​​റ്റി കൂ​​ടി സ്ഥാ​​പി​​ത​​മാ​​യാ​​ല്‍ ഇ​​വി​​ടെ പ​​ഠി​​ച്ചി​​റ​​ങ്ങു​​ന്ന കു​​ട്ടി​​ക​​ള്‍​ക്ക് വേ​​ഗ​​ത്തി​​ല്‍ ഇ​​വി​​ടെ ത​​ന്നെ ജോ​​ലി ല​​ഭി​​ക്കു​​വാ​​നും പു​​തി​​യ സം​​രം​​ഭ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളും തു​​റ​​ന്നു​​കൊ​​ടു​​ക്ക​​പ്പെ​​ടും. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം റി​​സ​​ര്‍​ച്ച് ന​​ട​​ത്താ​​ന്‍ നി​​ര​​വ​​ധി അ​​ന്താ​​രാ​​ഷ്‌​ട്ര ക​​മ്പ​​നി​​ക​​ളും സം​​രം​​ഭ​​ക​​രും ഐ​​ഐ​​ഐ​​ടി കോ​​ട്ട​​യ​​വു​​മാ​​യി ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ച​താ​യും എം​പി പ​റ​ഞ്ഞു.