മ​ത​സ്വാ​ത​ന്ത്ര്യ​ം ഹ​നി​ക്ക​രു​ത്
Wednesday, September 28, 2022 10:54 PM IST
ഉ​മി​ക്കു​പ്പ: ക്രൈ​സ്ത​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും വി​ശ്വാ​സ​പ​ര​മാ​യ മ​റ്റു​ കാ​ര്യ​ങ്ങ​ളി​ലും താ​ത്പ​ര്യ​പൂ​ർ​വം പ​ങ്കെ​ടു​ക്കു​ന്ന ഞാ​യ​റാ​ഴ്ച വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്ര​വൃ​ത്തി​ദി​ന​മാ​ക്കുന്ന​തി​നെ ലൂ​ർ​ദ് മാ​താ ഇ​ട​വ​ക​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

​ഉ​ത്ത​ര​വി​ലൂ​ടെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ അ​വ​ഹേ​ളി​ക്കു​ക​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ്. ല​ഹ​രിവി​രു​ദ്ധ പ്ര​സ്ഥാ​ന​ത്തി​ൽ തു​ട​ക്കം കു​റി​ച്ച ക്രൈ​സ്ത​വ​സ​ഭ​യെത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണി​ത്.

ക്രൈ​സ്ത​വ സ​മൂ​ഹം പ​രി​പാ​വ​ന​മാ​യി ക​രു​തു​ന്ന ഞാ​യ​റാ​ഴ്ച ദി​വ​സം സ്കൂ​ളു​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ൻ ന​ട​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച് ശ​നി​യാ​ഴ്ച​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ഫാ. ​തോ​മ​സ് പാ​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​നി​ച്ച​ൻ ക​രി​നാ​ട്ട്, ജോ​സ് പു​റ്റു​മ​ണ്ണി​ൽ, സി​സ്റ്റ​ർ റോ​സി​യ സി​എം​സി, പി.​ടി. മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ആ​ൽ​ബി​ൻ പ​റ​യ്ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.