ഒആ​ർസി​യു​ടെ ത്രി​ദി​ന ക്യാ​മ്പ്
Wednesday, September 28, 2022 10:54 PM IST
മു​ണ്ട​ക്ക​യം: മു​രി​ക്കും​വ​യ​ൽ ഗ​വ​ർ​മെ​ന്‍റ് വെ​ക്കേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി നാളെ മു​ത​ൽ ഒ​ക്‌ടോ​ബ​ർ ര​ണ്ടു വ​രെ കോ​ട്ട​യം ജി​ല്ല ഒ​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്മാ​ർ​ട്ട് 40 ത്രി​ദി​ന ക്യാ​മ്പ് ന​ട​ത്തും.

ഇ​ന്നു രാ​വി​ലെ 11.30ന് ​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ജു കൈ​ത​മ​റ്റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ്ലോ​ക്ക് അം​ഗം പി.​കെ. പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്തം​ഗം സോ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കോ​ട്ട​യം ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ. ​മ​ല്ലി​ക വി​ഷ​യ അ​വ​ത​ര​ണം ന​ട​ത്തും. രാ​വി​ലെ 9.30 മു​ത​ൽ 4.30 വ​രെ​യാ​ണു ക്യാ​മ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.