മീ​ന​ച്ചി​ൽ ഈ​സ്റ്റ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
Wednesday, September 28, 2022 10:52 PM IST
പൂ​ഞ്ഞാ​ർ: മീ​ന​ച്ചി​ൽ ഈ​സ്റ്റ് അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്‌ടോബ​ർ എ​ട്ടി​നു മു​ൻ​പാ​യി ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി വി​ധി. സെ​പ്റ്റം​ബ​ർ 18നു ​നി​ശ്ച​യി​ച്ചി​രു​ന്ന ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ 16നു ​സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ബാ​ങ്ക് ഭ​ര​ണ​സ​മി​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ലാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ഒ​ക്‌ടോ​ബ​ർ എ​ട്ടി​നോ അ​തി​നു മു​ൻ​പോ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

സ്ഥാ​പ​ന​ത്തി​ന്‍റെ ന​ല്ല​തി​ന് ജ​ന​കീ​യ ഭ​ര​ണ​സ​മി​തി തു​ട​രേ​ണ്ട​താ​ണെ​ന്നും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ഭ​ര​ണം ഒ​ഴി​വാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന അ​ന്നോ അ​തി​ന് മു​ൻ​പോ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ളി​ലെ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ലി​നെ​ ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ചു.
ബാ​ങ്ക് ഭ​ര​ണസ​മി​തി​ക്കു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ജോ​ർ​ജ് പൂ​ന്തോ​ട്ടം, ജോ​യി ജോ​ർ​ജ് അ​ടു​ക്കം എ​ന്നി​വ​ർ ഹാ​ജ​രാ​യി.