ഞാ​യ​റാ​ഴ്ച​ക​ള്‍ പ്ര​വൃ​ത്തി​ദി​ന​ം ആ​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍​ഹം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, September 28, 2022 10:52 PM IST
പാ​ലാ: വി​വി​ധ കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ്ര​വൃ​ത്തി ദി​ന​മാ​ക്കി നി​ശ്ച​യി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ പ​തി​വാ​യി​രി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്.

ക്രൈ​സ്ത​വ​ര്‍ വ​ള​രെ പ്രാ​ധാ​ന്യം ക​ല്‍​പ്പി​ക്കു​ക​യും പ്ര​ത്യേ​ക​മാ​യി ആ​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ദി​വ​സ​മാ​ണ് ഞാ​യ​റാ​ഴ്ച. അ​ന്നേ​ദി​വ​സം ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്ന മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ നി​ര്‍​ബ​ന്ധി​ത പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന രീ​തി​യി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ റ​വ.​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജോ​സ് വ​ട്ടു​കു​ളം, സാ​ജു അ​ല​ക്‌​സ്, എം.​എം. ജേ​ക്ക​ബ്, ജോ​ണ്‍​സ​ണ്‍ മാ​ത്യു, ആ​ന്‍​സ​മ്മ സാ​ബു, സി.​എം. ജോ​ര്‍​ജ്, സാ​ബു പൂ​ണ്ടി​ക്കു​ളം, ജോ​യി ക​ണി​പ​റ​മ്പി​ല്‍, പ​യ​സ് ക​വ​ള​മാ​ക്ക​ല്‍, ജോ​ണ്‍​സ​ണ്‍ ചെ​റു​വ​ള്ളി, സ​ണ്ണി മാ​ന്ത​റ, ബേ​ബി ആ​ലു​ങ്ക​ല്‍, ഫ്രാ​ന്‍​സി​സ് ക​രി​മ്പാ​നി, ജോ​സ് ജോ​സ​ഫ് മ​ല​യി​ല്‍, സി​ന്ധു ജ​യ്ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.