കത്തീഡ്രലിൽ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന
Wednesday, September 28, 2022 10:51 PM IST
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ ര​ണ്ടു വ​രെ പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന ന​ട​ത്തും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, പ​ത്തി​ന് സ്തു​തി ആ​രാ​ധ​ന, 10.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 12ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം-​സി​സ്റ്റ​ര്‍ റോ​സി​റ്റ്, എ​സ്എ​ച്ച്, മൂ​ല​മ​റ്റം. 1.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ടീ​മം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

രോ​ഗി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്രാർഥന ഉണ്ടായിരിക്കും. 2.30 മു​ത​ല്‍ 4.30 വ​രെ എ​ല്‍​എ​സ്എ​സി​ന്‍റെ തു​ട​ര്‍ പ​രി​ശീ​ല​നവും ഉ​ണ്ടാ​യി​രി​ക്കും.