പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ന​ല്‍​കി; തു​ല്യ​ത പ്ല​സ്ടു​വി​ല്‍ തി​ള​ങ്ങി തൊ​ഴി​ലു​റ​പ്പു​കാ​ര്‍
Wednesday, September 28, 2022 10:51 PM IST
ക​ട​പ്ലാ​മ​റ്റം: പ​ന്ത്ര​ണ്ടാം​ത​രം പാ​സാ​കാ​ന്‍ ആ​ഗ്ര​ഹ​വും പ​ഠി​ക്കാ​ന്‍ മ​ന​സു​മു​ണ്ടെ​ങ്കി​ല്‍ പ​ഠ​നച്ചെല​വ് പ്ര​ശ്‌​ന​മാ​കി​ല്ല. ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലാ​ണ് ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യം. ഔ​പ​ചാരിക വി​ദ്യാ​ഭ്യാ​സ​കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ല​സ് ടു ​പ​ഠി​ക്കാ​ന്‍ ക​ഴി​യാ​തെപോ​യ​വ​ര്‍​ക്ക് സാ​ക്ഷ​ര​താ മി​ഷ​ന്‍ ന​ല്‍​കു​ന്ന തു​ല്യ​താ പ​ഠ​ന​ത്തി​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​സ​ഹാ​യം. പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ സ​ഹാ​യം വെ​റു​തെയാ​യി​ല്ല എ​ന്ന​ത് ഈ ​പ​ദ്ധ​തി മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും അ​നു​ക​രി​ക്കാ​മെ​ന്ന​തിനു തെ​ളി​വാ​ണ്.

ക​ട​പ്ലാ​മ​റ്റം, മാ​റി​യി​ടം സാ​ക്ഷ​ര​താ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വി​ജ​യി​ച്ച​വ​രി​ല്‍ മൂ​ന്നുപേ​ര്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ്. മ​റ്റ് ര​ണ്ടു​പേ​രി​ല്‍ ഒ​രാ​ള്‍ ഡ്രൈ​വ​റും മ​റ്റൊ​രാ​ള്‍ ജ​ല അ​ഥോറി​റ്റി​യി​ല്‍ താ​ത്കാലി​ക ജീ​വ​ന​ക്കാ​രി​യു​മാ​ണ്.

പ​ഞ്ചാ​യ​ത്ത് പ​ഠ​നച്ചെല​വ് അ​നു​വ​ദി​ക്കു​മ്പോ​ഴും അ​ത് സ്വീ​ക​രി​ക്കാ​ന്‍ ആ​രും വ​രു​ന്നി​ല്ലെ​ന്നാ​ണ് പ്രേ​ര​ക്മാ​രാ​യ അ​ശോ​ക് കു​മാ​റി​ന്‍റെ​യും പി.​പി ശാ​ന്ത​മ്മ​യു​ടെ​യും പ​രാ​തി.