സെ​ന്‍റ് ഷ​ന്താ​ള്‍സി​ല്‍ ക​മ്പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​ന​ക്ക​ള​രി
Wednesday, September 28, 2022 12:55 AM IST
മാ​മ്മൂ​ട്: സോ​ഫ്റ്റ്‌​വേ​ര്‍ സ്വാ​ത​ന്ത്ര്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​മ്മൂ​ട് സെ​ന്‍റ് ഷ​ന്താ​ള്‍സ് ഹൈ​സ്‌​കൂ​ള്‍ ലി​റ്റി​ല്‍ കൈ​റ്റ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ക​മ്പ്യൂ​ട്ട​ര്‍ പ​രി​ശീ​ല​ന​ക്ക​ള​രി ക​മ്പ്യൂ​ട്ട​ര്‍ ലാ​ബി​ല്‍ സം​ഘ​ടി​പ്പി​ച്ചു. കം​മ്പ്യൂ​ട്ട​റി​ന്‍റെ അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ളും സു​ര​ക്ഷി​ത ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും സ്‌​കൂ​ളി​ലെ ലി​റ്റി​ല്‍ കൈ​റ്റ്‌​സ് അം​ഗ​ങ്ങ​ള്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.
സോ​ഫ്റ്റ്‌​വേ​ര്‍ സ്വാ​ത​ന്ത്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച​ത്തേ​ക്ക് ഉ​ബു​ണ്ടു സോ​ഫ്റ്റ് വേ​ര്‍ സൗ​ജ​ന്യ​മാ​യി ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്യാ​നും സ്‌​കൂ​ളി​ല്‍ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.
പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ എ​ന്‍.​സി. കു​ര്യ​ന്‍, കൈ​റ്റ് മാ​സ്റ്റ​ര്‍ ഷാ​നി​ല്‍ ജോ​സ​ഫ്, കൈ​റ്റ് മി​സ്ട്ര​സ് സ്മി​ത സി. ​തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. ഇ​ന്‍സ്റ്റാ​ളേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് സെ​ന്‍റ് ഷ​ന്താ​ള്‍സ് ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9446861345.