ബിജെപി കൊ​ടി​മ​ര ജാ​ഥ ന​ട​ത്തി
Sunday, September 25, 2022 1:01 AM IST
ച​ങ്ങ​നാ​ശേ​രി: ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ ഉ​യ​ര്‍ത്താ​നു​ള്ള കൊ​ടി​മ​രം ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നും എ​ത്തി​ച്ചു. പാ​യി​പ്പാ​ട് മ​ധു​ലാ​ലി​ന്‍റെ​യും പെ​രു​ന്ന ബിം​ബി​യു​ടെ​യും സ്മൃ​തി കു​ടീ​ര​ങ്ങ​ളി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി​യാ​ണ് കൊ​ടി​മ​ര ജാ​ഥ ആ​രം​ഭി​ച്ച​ത്. പ​രി​പാ​ടി സം​സ്ഥാ​ന സ​മി​തി അം​ഗം എം.​ബി. രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ധ്യ​മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. കൃ​ഷ്ണ​കു​മാ​ര്‍ പ​താ​ക ജാ​ഥാ ക്യാ​പ്റ്റ​ന്‍ കെ.​ജി. രാ​ജ്‌​മോ​ഹ​ന് കൈ​മാ​റി. കൊ​ടി​മ​ര ജാ​ഥ സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​ജി. രാ​ജ്‌​മോ​ഹ​ന്‍ ന​യി​ച്ചു.

ബി​ജെ​പി നേ​താ​ക്ക​ളാ​യ ര​തീ​ഷ് ചെ​ങ്കി​ലാ​ത്ത്, പി. ​സു​രേ​ന്ദ്ര​നാ​ഥ്, കെ.​കെ. സു​നി​ല്‍ കു​മാ​ര്‍, ബി. ​ആ​ര്‍. മ​ഞ്ജീ​ഷ്, ബി​ജു മ​ങ്ങാ​ട്ടു​മ​ഠം, പി.​എ​സ്. ശ്രീ​ധ​ര​ന്‍, ക​ണ്ണ​ന്‍ പാ​യി​പ്പാ​ട്, ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, കെ.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.