പു​തി​യ വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍പ്പി​ക്ക​ണം
Sunday, September 25, 2022 1:00 AM IST
കു​റി​ച്ചി: 2019 ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 2022 സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ മു​ത​ല്‍ 2023 ഫെ​ബ്രു​വ​രി 28നു​ള്ളി​ല്‍ (ആ​റ് മാ​സം) പ​ഞ്ചാ​യ​ത്തി​ല്‍ പു​തി​യ വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍പ്പി​ക്ക​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍പ്പി​ക്കാ​ത്ത​വ​രെ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍ഷ​ന്‍ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ല്‍നി​ന്നും സ​സ്‌​പെ​ൻ​ഡ് ചെ​യ്യം. അ​ത്ത​ര​ക്കാ​ര്‍ക്ക് 2023 മാ​ര്‍ച്ച് മു​ത​ല്‍ പെ​ന്‍ഷ​ൻ‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് യ​ഥാ​സ​മ​യം ഹാ​ജ​രാ​ക്കാ​ത്ത കാ​ര​ണ​ത്താ​ല്‍ ത​ട​യ​പ്പെ​ടു​ന്ന പെ​ന്‍ഷ​ന്‍ കു​ടി​ശി​ക​യ്ക്ക് ഗു​ണ​ഭോ​ക്താ​വി​ന് അ​ര്‍ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ല. വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം ആ​ധാ​ര്‍ കാ​ര്‍ഡി​ന്‍റെ പ​ക​ര്‍പ്പ്കൂ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ല്‍ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.