കെ​എ​സ്ആ​ര്‍ടി​സി ബ​സ് ഓ​ട​യി​ലേ​ക്കു ച​രി​ഞ്ഞു
Sunday, September 25, 2022 12:56 AM IST
പെ​രു​വ: ഓ​ട്ട​ത്തി​നി​ടെ മു​ള​ക്കു​ള​ത്ത് കെ​എ​സ്ആ​ര്‍ടി​സി ബ​സ് ഓ​ട​യി​ലേ​ക്കു ചെ​രി​ഞ്ഞു. മു​ള​ക്കു​ളം നോ​ര്‍ത്ത് - പാ​ല​ച്ചു​വ​ട് റോ​ഡി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ല്‍പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് ബ​സ് ഓ​ട​യി​ലേ​ക്ക് ചെ​രി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍ക്കും പ​രി​ക്കി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. വൈ​ക്കം - പൂ​പ്പാ​റ റൂ​ട്ടി​ൽ സ​ര്‍വീ​സ് ന​ട​ത്തു​ന്ന വൈ​ക്കം ഡി​പ്പോ​യി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. വ​ള​വി​ല്‍ മ​റ്റൊ​രു കെ​എ​സ്ആ​ര്‍ടി​സി ബ​സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ മു​ന്നി​ൽ ഇ​ട​തു​വ​ശ​ത്തെ ച​ക്രം ഓ​ട​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ബ​സി​ല്‍ നാ​ല്‍പ​തോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഏ​റെ​സ​മ​യം ത​ട​സ​പ്പെ​ട്ടു.