പി​എം കി​സാ​ന്‍നി​ധി വെ​രി​ഫി​ക്കേ​ഷ​ന്‍ ക്യാ​മ്പ്
Sunday, September 25, 2022 12:56 AM IST
ഞീ​ഴൂ​ര്‍: ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പ്ര​ധാ​ന​മ​ന്ത്രി കി​സാ​ന്‍ സ​മ്മാ​ന്‍നി​ധി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട ആ​നു​കൂ​ല്യം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ര്‍ഷ​ക​ര്‍ 30ന​കം ലാ​ന്‍ഡ് വെ​രി​ഫി​ക്കേ​ഷ​ന്‍, ഇ-​കെ​വൈ​സി എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്ക​ണം. ഇ​തി​നാ​യി ഞീ​ഴൂ​ര്‍ കൃ​ഷി​ഭ​വ​നി​ല്‍ നാ​ളെ​യും 27നും ​ക്യാ​മ്പ് ന​ട​ത്തും. ആ​വ​ശ്യ​മു​ള്ള​വ​ര്‍ ത​ന്നാ​ണ്ട് ക​രം അ​ട​ച്ച ര​സീ​ത്, ആ​ധാ​ര്‍ കാ​ര്‍ഡ്, പി ​എം കി​സാ​ന്‍ പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട്, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മാ​ഞ്ഞൂ​ര്‍: മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ കി​സാ​ന്‍ സ​മ്മാ​ന്‍നി​ധി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ക​ര്‍ഷ​ക​ര്‍ ലാ​ന്‍ഡ് വെ​രി​ഫി​ക്കേ​ഷ​ന്‍, ഇ-​കെ​വൈ​സി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി നാ​ളെ രാ​വി​ലെ പ​ത്ത് മു​ത​ല്‍ അ​ഞ്ച് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ മാ​ഞ്ഞൂ​ര്‍ കൃ​ഷി​ഭ​വ​നി​ല്‍ ന​ട​ത്തു​ന്ന ക്യാ​മ്പി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നു കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.