പുതി​യ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം മ​ഹാ​സ​മ്മേ​ള​ന​മാ​ക്കാ​ന്‍ ബി​ജെ​പി
Sunday, September 25, 2022 12:24 AM IST
കോ​​ട്ട​​യം: ഭാ​​ര​​തീ​​യ ജ​​ന​​താ പാ​​ര്‍​ട്ടി​​യു​​ടെ പു​​തി​​യ ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സാ​​യ എ.​​ബി. വാ​​ജ്‌​​പേ​​യി ഭ​​വ​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ജി​​ല്ല​​യി​​ലെ മ​​ഹാ​​സ​​മ്മേ​​ള​​ന​​മാ​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ബി​​ജെ​​പി​​യു​​ടെ ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ന്‍ ജെ.​​പി. ന​​ദ്ദ​​യാ​​ണ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​ത്.

നാ​​ഗ​​മ്പ​​ടം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്താ​​ണ് പു​​തി​​യ ഓ​​ഫീ​​സ് അ​​ഞ്ചി​​ന് എ​​സ്എ​​ന്‍​ഡി​​പി യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ഗ​​മ്പ​​ടം ക്ഷേ​​ത്ര​​ത്തി​​ല്‍ ന​​ദ്ദ​​യ്ക്ക് സ്വീ​​ക​​ര​​ണം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലും ഗു​​രു​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലും സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തു​​ന്ന ന​​ദ്ദ ക്ഷേ​​ത്രാ​​ങ്ക​​ണ​​ത്തി​​ല്‍ ആ​​ല്‍​മ​​ര​​ത്തൈ ന​​ടും. 5.30ന് ​​ശ്രീ​​നാ​​രാ​​യ​​ണ ന​​ഗ​​റി​​ല്‍ ജി​​ല്ലാ മ​​ന്ദി​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഏ​​ഴി​​നു പു​​തി​​യ ഓ​​ഫീ​​സി​​ല്‍ സം​​ഘ​​ട​​നാ പ്ര​​വ​​ര്‍​ത്ത​​ക​​രു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തും. കേ​​ന്ദ്ര​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ന്‍, കേ​​ര​​ള​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള പ്ര​​കാ​​ശ് ജാ​​വ​​ഡേ​​ക്ക​​ര്‍, സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​രും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

മു​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി എ.​​ബി.​ വാ​​ജ്‌​​പേ​​യി​​യു​​ടെ നാ​​മ​​ധേ​​യ​​ത്തി​​ലാ​​ണ് നാ​​ഗ​​മ്പ​​ടം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​മു​​ള്ള ഓ​​ഫീ​​സ് മ​​ന്ദി​​രം. അ​​ഞ്ചു വ​​ര്‍​ഷം മു​​മ്പാ​​ണ് നാ​​ഗ​​മ്പ​​ട​​ത്തെ 15 സെ​ന്‍റ് സ്ഥ​​ല​​ത്ത് ഓ​​ഫീ​​സി​​നു ത​​റ​​ക്ക​​ല്ലി​​ട്ട​​ത്. കേ​​ര​​ളീ​​യ വാ​​സ്തു​​വി​​ദ്യാ ശൈ​​ലി​​യി​​ലാ​​ണ് മൂ​​ന്നു​നി​​ല​​ക​​ളി​​ലു​​ള്ള ഓ​​ഫീ​​സ് നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ല്‍ 2700 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള ഹാ​​ളി​​ല്‍ 350 പേ​​ര്‍​ക്ക് ഇ​​രി​​ക്കാ​​നാ​​വും.

താ​​ഴ​​ത്തെ നി​​ല​​യി​​ല്‍ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ര്‍​ക്ക് ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന വി​​ധ​​ത്തി​​ലു​​ള്ള വി​​ഐ​​പി മു​​റി, ഭാ​​ര​​വാ​​ഹി യോ​​ഗം ചേ​​രു​​ന്ന​​തി​​നു​​ള്ള ബോ​​ര്‍​ഡ് റൂം, ​​ലൈ​​ബ്ര​​റി, ര​​ണ്ടു വി​​ശ്ര​​മ​​മു​​റി, ഐ​​ടി ആ​​ന്‍​ഡ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ മു​​റി എ​​ന്നി​​വ​​യു​​മു​​ണ്ട്. താ​​ഴ​​ത്തെ നി​​ല​​യി​​ല്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റി​​നും ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​ര്‍​ക്കും വി​​വി​​ധ മോ​​ര്‍​ച്ച ഭാ​​ര​​വാ​​ഹി​​ക​​ള്‍​ക്കു​​മു​​ള്ള മു​​റി​​ക​​ളു​​ണ്ട്. കോ​​ള്‍ സെ​ന്‍റ​​ര്‍, പ്ര​​സ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ഹാ​​ള്‍, കി​​ച്ച​​ണ്‍ എ​​ന്നി​​വ​​യും താ​​ഴ​​ത്തെ നി​​ല​​യി​​ലു​​ണ്ട്. നാ​​ഗ​​മ്പ​​ടം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ക​​ട​​വി​​ലാ​​ണ് മു​​ന്‍ പ്ര​​ധാ​​ന മ​​ന്ത്രി വാ​​ജ്‌​​പേ​​യി​​യു​​ടെ ചി​​താ​​ഭ​​സ്മം നി​​മഞ്ജ​​നം ചെ​​യ്ത​​ത്. ഇ​​തി​​ന്‍റെ സ്മ​​ര​​ണ നി​​ല​​നി​​ര്‍​ത്തു​​ന്ന​​തി​​നാ​​ണ് ജി​​ല്ലാ ഓ​​ഫീ​​സി​​നു വാ​​ജ്‌​​പേ​​യി​​യു​​ടെ പേ​​രു ന​​ല്‍​കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്ന് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍ പ​​റ​​ഞ്ഞു. രാ​​വി​​ലെ കെ​​പി​​എ​​സ് മേ​​നോ​​ന്‍ ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന ഗു​​ണ​​ഭോ​​ക്തൃ സം​​ഗ​​മം ന​​ദ്ദ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

പ്ര​ധാ​​ന​​മ​​ന്ത്രി ആ​​വാ​​സ് യോ​​ജ​​ന പ​​ദ്ധ​​തി പ്ര​​കാ​​രം വീ​​ടു​​ക​​ള്‍ ല​​ഭി​​ച്ച 1000 കു​​ടും​​ബ​​ങ്ങ​​ള്‍​ക്ക് ഫാ​​നു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും. തു​​ട​​ര്‍​ന്ന് സീ​​സ​​ര്‍ പാ​​ല​​സ് ഹോ​​ട്ട​​ലി​​ല്‍ ന​​ട​​ക്കു​​ന്ന ബി​​ജെ​​പി നി​​യ​​മ​​സ​​ഭ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളാ​​യി​​രു​​ന്ന​​വ​​രു​​ടെ സം​​ഗ​​മ​​വും ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.