ആ​ത്മീ​യ ഉ​ണ​ര്‍​വേ​കി സു​വ​ര്‍​ണ ജൂ​ബി​ലി ജ​പ​മാ​ല റാ​ലി; പൊ​ടി​മ​റ്റം ഭ​ക്തി​സാ​ന്ദ്ര​മാ​യി
Saturday, September 24, 2022 11:26 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ത്മീ​യ ഉ​ണ​ര്‍​വേ​കി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്ത ജ​പ​മാ​ല​റാ​ലി പൊ​ടി​മ​റ്റ​ത്തെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ഇ​ട​വ​ക​പ്ര​ഖ്യാ​പ​ന സു​വ​ര്‍​ണ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​വ​ര്‍​ഷ​ക്കാ​ല​മാ​യി ഭ​വ​ന​ങ്ങ​ള്‍​തോ​റും ന​ട​ന്ന മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​മാ​ണ് മാ​തൃ​ഭ​ക്തി വി​ളി​ച്ചോ​തു​ന്ന ജ​പ​മാ​ല​റാ​ലി​യാ​യി മാ​റി​യ​ത്.
സി​എം​സി പ്രൊ​വി​ന്‍​ഷ്യ​ല്‍ ഹൗ​സ് ചാ​പ്പ​ലി​ലെ പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​ക​ളോ​ടെ ജ​പ​മാ​ല​റാ​ലി​ക്ക് തു​ട​ക്ക​മാ​യി.

മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ചെ​ണ്ട, വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ മു​ത്തു​ക്കു​ട​ക​ളും കൊ​ടി​ക​ളു​മേ​ന്തി ഇ​ട​വ​ക വി​ശ്വാ​സി​സ​മൂ​ഹ​മൊ​ന്നാ​കെ ജ​പ​മാ​ല​ചൊ​ല്ലി റാ​ലി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു. ഇ​ട​വ​ക​യി​ലെ 32 കൂ​ട്ടാ​യ്മ​ക​ളി​ലെ ലീ​ഡ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ പ്രാ​ര്‍​ഥ​നാ​റാ​ലി​യി​ല്‍ ഭ​ക്തി​പൂ​ര്‍​വം അ​ണി​നി​ര​ന്ന​ത്. ജ​പ​മാ​ല​റാ​ലി പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി കു​രി​ശ​ടി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ പ്രാ​ര്‍​ഥ​ന​ക​ളും യാ​ച​ന​ക​ളും മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ദൈ​വ​സ​ന്നി​ധി​യി​ലേ​യ്ക്കു​യ​രു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യി ബ​ലൂ​ണി​ല്‍ നി​ര്‍​മി​ച്ച ജ​പ​മാ​ല​ക്കൊ​ന്ത​യും അ​ന്ത​രീ​ക്ഷ​ത്തി​ലേ​യ്ക്കു​യ​ര്‍​ന്നു. തു​ട​ര്‍​ന്ന് ഇ​ട​വ​ക​യി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന വി​കാ​രി​മാ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സ​മൂ​ഹ​ബ​ലി​യും അ​ര്‍​പ്പി​ക്ക​പ്പെ​ട്ടു.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 4.15ന് ​സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ മു​ഖ്യ​ക​വാ​ട​ത്തി​ങ്ക​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യെ ഇ​ട​വ​ക​സ​മൂ​ഹം സ്വീ​ക​രി​ച്ച് സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ആ​ന​യി​ക്കും.

തു​ട​ർ​ന്ന് ഇ​ട​വ​ക​പ്ര​ഖ്യാ​പ​ന സു​വ​ര്‍​ണ​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം, വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, സ​ഹ​വി​കാ​രി ഫാ. ​സി​ബി കു​രി​ശും​മൂ​ട്ടി​ല്‍, എ​ഫ്‌​സി​സി പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ അ​മ​ല എ​ഫ്‌​സി​സി, സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ര് അ​ഡ്വ.​വി.​സി.​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.