എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന് പു​ര​സ്‌​കാ​ര​ത്തി​ള​ക്കം
Saturday, September 24, 2022 11:26 PM IST
വാ​ഴൂ​ർ: എ​സ് വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം യൂ​ണി​റ്റ് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പു​ര​സ്‌​കാ​രം നേ​ടി. മി​ക​ച്ച യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡി​നൊ​പ്പം ഡോ. ​മാ​യ ടി. ​നാ​യ​ർ​ക്ക് മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ക്കു​ള്ള അ​വാ​ർ​ഡും ല​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​ത​വ​ണ​യാ​ണ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പു​ര​സ്‌​കാ​രം നേ​ടു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. 2019-20 വ​ർ​ഷ​ത്തി​ൽ മി​ക​ച്ച യൂ​ണി​റ്റി​നും പ്രോ​ഗ്രാം ഓ​ഫീ​സ​ർ​ക്കു​മു​ള്ള പു​ര​സ്‌​കാ​ര​വും 2020-21ൽ ​പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള പ്ര​ശം​സാ​പ​ത്ര​വും നേ​ടി​യി​രു​ന്നു.