ചെ​മ്മ​ല​മ​റ്റം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും
Saturday, September 24, 2022 11:22 PM IST
ചെ​മ്മ​ല​മ​റ്റം: ചെ​മ്മ​ല​മ​റ്റ​ത്ത് ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കും. ഫാ. ​സാം​സ​ൺ ക്രി​സ്റ്റി​യും അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ടീ​മു​മാ​ണു ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കു​ന്ന​ത്. ദൈ​വ​ച​ന പ​ഠ​ന​ത്തി​ലൂ​ടെ ജീ​വി​ത​ന​വീ​ക​ര​ണം സാ​ധി​ക്ക​ണ​മെ​ന്നും പൈ​ശാ​ചി​ക​ശ​ക്തി​ക​ളെ അ​ക​റ്റി നി​ർ​ത്ത​ണ​മെ​ന്നും ഫാ. ​സാം​സ​ൺ വി​ശ്വാ​സി​ക​ളെ ഓ​ർ​മി​പ്പി​ച്ചു. ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും പു​തി​യ സൃ​ഷ്ടി​ക​ളാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ദൈ​വ​ജ​ന​ത്തെ ഓ​ർ​മി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. വ​ച​ന​മാ​കു​ന്ന ദൈ​വ​ത്തെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് ഫാ. ​ജേ​ക്ക​ബ് ഓ​ർ​മി​പ്പി​ച്ചു. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ളും മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി എം​ഡി​യു​മാ​യ മോ​ൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.