അ​രു​വി​ത്തു​റ​യി​ൽ മു​തി​ർ​ന്ന​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ
Saturday, September 24, 2022 11:21 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വേ​റി​ട്ടൊ​രു സം​ഗ​മ​ത്തി​നു വേ​ദി​യാ​കു​ന്നു. ഇ​ട​വ​ക ന​വീ​ക​ര​ണ പ​രി​പാ​ടി​യാ​യ അ​രു​വി​ത്തു​റ റി​നൈ​സ​ൻ​സ് സു​കൃ​ത സാ​ന്ത്വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ ന​ട​ത്തു​ന്ന മു​തി​ർ​ന്ന​വ​രു​ടെ ഒ​ത്തു​ച്ചേ​ര​ലി​ലു​ടെ​യാ​ണ് വേ​റി​ട്ടൊ​രു സം​ഗ​മ​ത്തി​ന് അ​രു​വി​ത്തു​റ പ​ള്ളി വേ​ദി​യാ​കു​ന്ന​ത്.

ഇ​ട​വ​ക​യി​ലെ 70 വ​യ​സ് ക​ഴി​ഞ്ഞ ഏ​ക​ദേ​ശം 350 പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ്ര​ത്യേ​കം ക്ഷ​ണ​ക്ക​ത്ത് ന​ൽ​കി​യാ​ണ് ഓ​രോ​രു​ത്ത​രെ​യും സം​ഗ​മ​ത്തി​ന് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന, ക്ലാ​സ്, സ്നേ​ഹ​സം​ഭാ​ഷ​ണം, പ​രി​ച​യ​പ്പെ​ട​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ ഒ​രു മ​ണി​യോ​ടെ സം​ഗ​മം സ​മാ​പി​ക്കും.

രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന സം​ഗ​മ​ത്തി​ൽ വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​റെ​ജി വ​ർ​ഗീ​സ് മേ​ക്കാ​ട​ൻ, ഡോ. ​ആ​ൻ​സി വ​ട​ക്കേ​ച്ചി​റ​യാ​ത്ത്, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് വ​ട​ക്കേ​ൽ, ഷി​ബു വെ​ട്ട​ത്തേ​ൽ, ജ​യ്സ​ൺ കൊ​ട്ടു​കാ​പ​ള്ളി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ​ഫ് എ​മ്പ്ര​യി​ൽ, ജോ​സ്മോ​ൻ ക​ണ്ട​ത്തി​ൻ​ക​ര, ജോ​ണി പു​ല്ലാ​ട്ട്, ബി​ജു ക​ല്ലാ​ച്ചേ​രി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.