കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം: നാ​​ട്ടു​​കാ​​രു​​ടെ കാ​​ത്തി​​രി​​പ്പ് നീ​​ളു​​ന്നു
Tuesday, July 5, 2022 12:09 AM IST
ക​​ടു​​ത്തു​​രു​​ത്തി: കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം നി​​ർ​​മാ​​ണ​​ത്തി​​നാ​​യു​​ള്ള നാ​​ട്ടു​​കാ​​രു​​ടെ കാ​​ത്തി​​രി​​പ്പ് നീ​​ളു​ന്നു. വാ​​ഹ​​ന​ത്തി​​ര​​ക്കേ​​റി​​യ കു​​റു​​പ്പ​​ന്ത​​റ-​​ക​​ല്ല​​റ റോ​​ഡി​​ൽ കു​​റു​​പ്പ​​ന്ത​​റ റെ​​യി​​ൽ​​വേ റെ​​യി​​ൽ​​വേ ഗേ​​റ്റി​​ന് മു​​ക​​ളി​​ലൂ​​ടെ മേ​​ൽ​​പാ​​ലം വേ​​ണ​​മെ​​ന്ന​​ത് പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യു​​ള്ള ആ​​വ​​ശ്യ​​മാ​​ണ്. ഈ ​​ഭാ​​ഗ​​ത്തെ വാ​​ഹ​​ന​ത്തി​​ര​​ക്ക് നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നും ഗ​​താ​​ഗ​​ത കു​​രു​​ക്കി​​ന് പ​​രി​​ഹാ​​രം കാ​​ണു​​ന്ന​​തി​​നും റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം നി​​ർ​​മി​​ക്കു​​ക മാ​​ത്ര​​മാ​​ണ് ഏ​​ക പോം ​വ​​ഴി.

റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ മു​​ന്നോ​​ടി​​യാ​​യി സ​​ർ​​വേ ന​​ട​​പ​​ടി​​ക​​ൾ മാ​​സ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് തു​​ട​​ങ്ങി​യി​രു​​ന്നു. സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി പ്രാ​​ഥ​​മി​​ക വി​​ജ്ഞാ​​പ​​നം മു​​ന്പ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യി​​ട്ടാ​​ണ് സ​​ർ​​വേ ആ​​രം​​ഭി​​ച്ച​​ത്. 0.2777 ഹെ​​ക്ട​​ർ സ്ഥ​​ല​​മാ​​ണ് മേ​​ൽ​​പ്പാ​​ല​​ത്തി​​നാ​​യി ഏ​​റ്റെ​​ടു​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്. ആ​​ല​​പ്പു​​ഴ-​​മ​​ധു​​ര സം​​സ്ഥാ​​ന പാ​​ത​​യി​​ലാ​​ണ് കു​​റു​​പ്പ​​ന്ത​​റ​​യി​​ൽ റെ​​യി​​ൽ​​വേ മേ​​ൽ​​പാ​​ലം നി​​ർ​​മി​​ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ള്ള റീ ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ ആ​​ൻ​​ഡ് റീ ​​സെ​​റ്റി​​ൽ​​മെ​​ന്‍റ് (ആ​​ർ​ആ​​ർ പാ​​ക്കേ​​ജ്) പാ​​ക്കേ​​ജ് മു​​ഖാ​​ന്തി​​രം ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു ഉ​​ണ്ടാ​​കു​​ന്ന ആ​​വ​​ശ്യ​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ന്പു​ത​​ന്നെ പ​​റ​​ഞ്ഞി​​രു​​ന്നു. സ്ഥ​​ല​​വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​ത് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണ് ന​​ട​​ക്കു​​ക. കി​​ഫ്ബി ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് 30.56 കോ​​ടി രൂ​​പ​​യു​​ടെ നി​​ർ​​മാ​​ണ അ​​നു​​മ​​തി​​യാ​​ണ് കു​​റു​​പ്പ​​ന്ത​​റ മേ​​ൽ​​പാ​​ല​​ത്തി​​നാ​​യി ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. കേ​​ര​​ള റോ​​ഡ്സ് ആ​​ൻ​​ഡ് ബ്രി​​ഡ്ജ​​സ് ഡെ​​വ​​ല​​പ്പു​​മെ​​ന്‍റ് കോ​​ർ​​പ​​റേ​​ഷ​​നാ​​ണ് മേ​​ൽ​​പാ​​ല നി​​ർ​​മാ​​ണ​​ത്തി​​ന്‍റെ ചു​​മ​​ത​​ല.

റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ന് സ​​മീ​​പ​​ത്തു​​ത​​ന്നെ​​യാ​​ണ് റെ​​യി​​ൽ​​വേ ഗേ​​റ്റ്. ഇ​​തി​​നാ​​ൽ മി​​ക്ക​​പ്പോ​​ഴും എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട ട്രെ​​യി​​നു​​ക​​ൾ സ്റ്റേ​​ഷ​​നി​​ൽ പി​​ടി​​ച്ചി​​ടു​​ന്ന സ​​മ​​യ​​ത്തു​ൾ​പ്പെ​ടെ ഗേ​​റ്റ് അ​​ട​​ഞ്ഞു​​കി​​ട​​ക്കും. പ​​ത്ത് മു​​ത​​ൽ പ​​തി​​ന​​ഞ്ചു മി​​നി​​റ്റു വ​​രെ ഗേ​​റ്റ് അ​​ട​​ച്ചി​​ടു​​ന്ന സ​​മ​​യ​​ങ്ങ​​ളി​​ൽ കി​​ലോ​​മീ​​റ്റ​​റു​​ക​​ളോ​​ളം ദൂ​​ര​​ത്തി​​ൽ ഇ​​രു​​വ​​ശ​​ത്തും വാ​​ഹ​​ന​​ങ്ങ​​ളു​​ടെ നി​​ര രൂ​​പ​പ്പെ​​ടു​​ന്ന​​തു പ​​തി​​വ് കാ​​ഴ്ച​യാ​​ണ്.

പ​​ല​​പ്പോ​​ഴാ​​യി പ​​ല​​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ മേ​​ൽ​​പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്തി​​ക​​ൾ തു​​ട​​ങ്ങാ​​ൻ വൈ​​കു​​ക​​യാ​​ണ്.