അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ കൊല്ലപ്പെട്ടു
Friday, January 14, 2022 11:44 PM IST
ക​ടു​ത്തു​രു​ത്തി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ വീ​ട്ടു​കാ​ർ സ്വ​ര​ക്ഷ​യ്ക്കാ​യി ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു.

കാ​പ്പു​ന്ത​ല പാ​ലേ​ക്കു​ന്നേ​ൽ സ​ജി ഭാ​സ്ക​ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. സ​ജി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റൂ.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12നു ​കാ​പ്പു​ന്ത​ല​യി​ലാ​ണ് സം​ഭ​വം. നീ​രാ​ള​ത്തി​ൽ സി.​സി. ജോ​സ​ഫി​ന്‍റെ (ബേ​ബി) ഭാ​ര്യ അ​ന്ന (മോ​ളി-60), ബേ​ബി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ സി.​സി. രാ​ജു (60, റി​ട്ട ബി​എ​സ്എ​ഫ്ഐ എ​സ്ഐ), സി.​സി. ജോ​ണ്‍ (62, റി​ട്ട. സെ​ൻ​ട്ര​ൽ സ്കൂ​ൾ) എ​ന്നി​വ​ർ​ക്കാ​ണ് സ​ജി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

വ​യ​റി​ൽ കു​ത്തേ​റ്റ രാ​ജു തെ​ള്ള​ക​ത്തെ ആ​ശു​പ​ത്രി ഐ​സി​യു​വി​ലും ജോ​ണ്‍, മോ​ളി എ​ന്നി​വ​ർ മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. മോ​ളി​യു​ടെ മു​ഖം പ​ല​ത​വ​ണ ഭി​ത്തി​യി​ലി​ടി​പ്പി​ച്ചും ക​ത്തി​ക്കു കു​ത്തി​യും സ​ജി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ളും വ​ലി​ച്ചു കീ​റി.

സം​ഭ​വ​ത്തെ കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഉ​ച്ച​യോ​ടെ ബേ​ബി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​ജി, കോ​ളിം​ഗ് ബെ​ല്ല​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മോ​ളി​യെ​ത്തി വാ​തി​ൽ തു​റ​ന്നു. മോ​ളി ഫോ​ണ്‍ വി​ളി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് സ​ജി​യെ​ത്തു​ന്ന​ത്. ബേ​ബി ക​ല്ല​റ​യി​ൽ സം​സ്ക്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ സ​മ​യ​ത്ത് മോ​ളി ത​നി​ച്ചാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യാ​ണ് സ​ജി​യെ​ത്തി​യ​ത്.

വാ​തി​ൽ തു​റ​ന്ന​യു​ട​ൻ സ​ജി, മോ​ളി​യെ ആ​ക്ര​മി​ച്ചു കീ​ഴ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മാ​സ്ക്കും തൊ​പ്പി​യും വ​ച്ചി​രു​ന്ന​തി​നാ​ൽ മോ​ളി​ക്കു സ​ജി​യെ മ​ന​സി​ലാ​യി​ല്ല. സ​ജി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ടെ മോ​ളി ഭ​യ​ന്നു നി​ല​വി​ളി​ച്ചു. ഈ ​സ​മ​യം സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബേ​ബി​യു​ടെ സ​ഹോ​ദ​ര​ൻ ജോ​ണ്‍ ബേ​ബി​യു​ടെ വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.

മോ​ളി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ജോ​ണ്‍, സ​ജി​യെ ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​രു​വ​രെ​യും സ​ജി ആ​ക്ര​മി​ച്ചു കീ​ഴ്പെ​ടു​ത്തി.

ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ടാ​ണ് സ​മീ​പ​ത്തു​ത​ന്നെ താ​മ​സി​ക്കു​ന്ന രാ​ജു ഓ​ടി​യെ​ത്തു​ന്ന​ത്. രാ​ജു​വി​നെ ആ​ക്ര​മി​ച്ച സ​ജി ക​ത്തി​ക്കു വ​യ​റ്റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്വ​ര​ക്ഷ​യ്ക്കാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ സ​ജി​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. നി​ല​വി​ളി​യും ക​ര​ച്ചി​ലും കേ​ട്ടു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് സ​ജി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​യെ​ങ്കി​ലും മ​രി​ച്ചു.

15 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സ​ജി​യു​ടെ ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഇ​തി​ൽ അ​യ​ൽ​വാ​സി​ക​ൾ​ക്ക് പ​ങ്കെു​ണ്ട​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന സ​ജി പ​ല​ത​വ​ണ ഇ​വ​രെ ആ​ക്ര​മി​ച്ചി​രു​ന്നു. 2017 ൽ ​ബേ​ബി​യു​ടെ സ​ഹോ​ദ​ര​ൻ നീ​രാ​ള​ത്തി​ൽ തോ​മ​സി​നെ വ​ണ്ടി ഇ​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സ​ജി, അ​യ​ൽ​വാ​സി​യാ​യ പാ​ലേ​ക്കു​ന്നേ​ൽ അ​ജി​ത് കു​മാ​റി​നെ ക​ന്പി വ​ടി​ക്ക​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പിക്കു​ക യും ചെ​യ്തി​രു​ന്നു.