പ്ര​തി​ഷേ​ധ നി​ൽ​പു​സ​മ​രം ഇ​ന്ന്
Friday, September 24, 2021 11:46 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​വ​​ക തെ​​ങ്ങ​​ണ സ​​മ​​ഗ്ര വി​​ക​​സ​​ന പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ത്തോ​​ടു ചേ​​ർ​​ന്ന് ഒ​​ഴു​​കു​​ന്ന തെ​​ങ്ങ​​ണ വാ​​ര്യ​​ത്ത് പൊ​​തു​​ജ​​ല​​മൊ​​ഴു​​ക്ക് ചാ​​ലി​​ലെ മാ​​ലി​​ന്യം നീ​​ക്കി​​യും ത​​ട​​സ​​ങ്ങ​​ൾ മാ​​റ്റി​​യും ജ​​ല​​മൊ​​ഴു​​ക്ക് പൂ​​ർ​​വ​​സ്ഥി​​തി​​യി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ് പ്രൊ​​ട്ട​​ക്‌​ഷ​​ൻ കൗ​​ണ്‍​സി​​ലി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്നു രാ​​വി​​ലെ 10.30 മു​​ത​​ൽ 11.30വ​​രെ നി​​ൽ​​പു സ​​മ​​രം ന​​ട​​ത്തും.
സ​​മ​​ഗ്ര​​വി​​ക​​സ​​ന പ​​ദ്ധ​​തി​​യി​​ൽ വ​​രു​​ന്ന നി​​ർ​​ദിഷ്‌​ട ക​​ർ​​ഷ​​ക​​ർ​​ക്കാ​​യു​​ള്ള നാ​​ട്ടു​​ച​​ന്ത, മ​​ത്സ്യ​-​മാം​​സ മാ​​ർ​​ക്ക​​റ്റ് ഹ​​ബ്ബ്, മി​​നി സി​​വി​​ൽ സ്റ്റേ​​ഷ​​ൻ, കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ എ​​ന്നീ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ൽ മാ​​ട​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കാ​​രി​​ക​​ൾ കാ​​ട്ടു​​ന്ന അ​​വ​​ഗ​​ണ​​ന​​യി​​ലും പ്രൊ​​ട്ട​​ക്‌​ഷ​​ൻ കൗ​​ണ്‍​സി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു. തെ​​ങ്ങ​​ണ ജം​​ഗ്ഷ​​നി​​ലാ​​ണ് സ​​മ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.
പ​​രി​​പാ​​ടി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം സ​​മി​​തി സെ​​ക്ര​​ട്ട​​റി ഡോ. ​​ജി. സാ​​മു​​വ​​ൽ നി​​ർ​​വ​​ഹി​​ക്കും. തോ​​മ​​സ് മാ​​റാ​​ട്ടു​​ക​​ളം, വി.​​എ. ചാ​​ക്കോ വ​​രാ​​പു​​ത്ര, തോ​​മ​​സ് സെ​​ബാ​​സ്റ്റ്യ​​ൻ മൂ​​ല​​യി​​ൽ, കെ.​​ജി. സോ​​മ​​ൻ, ജ​​യ​​ദ്ര​​ഥ​​ൻ തെ​​ങ്ങ​​ണ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.