ക​​യ​​റ്റി​​റ​​ക്കു കൂ​​ലി​​ക​​ൾ ഏ​​കീ​​ക​​രി​​ക്ക​​ണം
Friday, September 24, 2021 11:46 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ർ​​ക്ക​​റ്റ് മേ​​ഖ​​ല​​ക​​ളി​​ലെ ക​​യ​​റ്റ്-​ഇ​​റ​​ക്ക് കൂ​​ലി​ക​​ൾ ജി​​ല്ലാ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഏ​​കീ​​ക​​രി​​ക്കു​​ക, ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡ് പ്ര​​വ​​ർ​​ത്ത​​നം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ക, കൂ​​ലി​​ക​​ൾ കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ൽ വ​​ർ​​ധി​പ്പി​ക്കേ​ണ്ട ചു​​മ​​ത​​ല ജി​​ല്ലാ ക്ഷേ​​മ​​നി​​ധി ബോ​​ർ​​ഡി​​ൽ നി​​ക്ഷി​​പ്ത​​മാ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ തൊ​​ഴി​​ൽ​​മ​​ന്ത്രി ശി​​വ​​ൻ​​കു​​ട്ടി​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി. ച​​ങ്ങ​​നാ​​ശേ​​രി എം​​എ​​ൽ​​എ ജോ​​ബ് മൈ​​ക്കി​​ളി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​മ് നി​​വേ​​ദ​​നം സ​​മ​​ർ​​പ്പി​​ച്ച​​ത്.
മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ആ​​ന്‍റ​​ണി ക​​യ്യാ​​ല​​പ​​റ​​ന്പി​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടോ​​മി​​ച്ച​​ൻ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് കു​​ഞ്ഞു​​മോ​​ൻ തൂ​​ന്പു​​ങ്ക​​ൽ എ​​ന്നി​​വ​​രാ​​ണ് നി​​വേ​​ദ​​നം സ​​മ​​ർ​​പ്പി​​ച്ച​​ത്. ജ​​ല​​സേ​​ച​​ന ​മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​നും ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ​യ്​​ക്കും നി​​വേ​​ദ​​ന​​ത്തി​​ന്‍റെ കോ​​പ്പി​​ക​​ൾ കൈ​​മാ​​റി. മാ​​ർ​​ക്ക​​റ്റി​​ലെ മ​​റ്റു വി​​വി​​ധ പ്ര​​ശ്ന​​ങ്ങ​​ളും നി​​വേ​​ദ​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.