ത​​​രി​​​ശു​​​നി​​​ല കൃ​​​ഷി വ്യാ​​​പി​​​പ്പി​​​ച്ച് നെടുംകുന്നം ക​​​ർ​​​ഷ​​​ക കൂ​​​ട്ടാ​​​യ്മ
Friday, September 24, 2021 11:46 PM IST
നെ​​​ടും​​​കു​​​ന്നം: ത​​​രി​​​ശു​​​നി​​​ല​​​ത്ത് കൃ​​​ഷി ചെ​​​യ്തു​​​ണ്ടാ​​​ക്കി​​​യ നെ​​​ല്ലി​​​ൽ​​​നി​​​ന്ന് സ്വ​​​ന്തം നാ​​​ടി​​​ന്‍റെ പേ​​​രി​​​ൽ കു​​​ത്ത​​​രി വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ച്ച നെ​​​ടും​​​കു​​​ന്നം ക​​​ർ​​​ഷ​​​ക കൂ​​​ട്ടാ​​​യ്മ ത​​​രി​​​ശു​​​നി​​​ല കൃ​​​ഷി വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. നെ​​​ടും​​​കു​​​ന്നം കു​​​ത്ത​​​രി​​​യു​​​ടെ ഉ​​​ല്പാ​​​ദ​​​നം തു​​​ട​​​രാ​​​നു​​​ള്ള പ്ര​​​യ​​​ത്ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക​​​ർ​​​ഷ​​​ക കൂ​​​ട്ടാ​​​യ്മ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ത്തേ​​​ക്കു നെ​​​ൽ​​​കൃ​​​ഷി വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്. മു​​​ള​​​യം​​​വേ​​​ലി തെ​​​ങ്ങും​​​പ​​​ള്ളി-​​​നാ​​​ര​​​ക​​​ച്ചാ​​​ൽ പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തി​​​ലെ അ​​​ഞ്ചേ​​​ക്ക​​​റി​​​ലാ​​​ണ് കൃ​​​ഷി​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. 2019 മു​​​ത​​​ൽ ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി 19 ഏ​​​ക്ക​​​റി​​​ൽ വി​​​ള​​​യി​​​ച്ചെ​​​ടു​​​ത്ത നെ​​​ല്ലി​​​ൽ നി​​​ന്നാ​​​ണ് നെ​​​ടും​​​കു​​​ന്നം കു​​​ത്ത​​​രി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​ത്.
നാ​​​ളി​​​കേ​​​ര ഉ​​​ത്പാ​​​ദ​​​ക സം​​​ഘം, നെ​​​ടും​​​കു​​​ന്നം ക​​​ർ​​​ഷ​​​ക സം​​​ഘം, പു​​​ന്ന​​​വേ​​​ലി​ ക​​​ർ​​​ഷ​​​ക സം​​​ഘം, പ​​​ത്താ​​​യ​​​പ്പാ​​​റ ക​​​ർ​​​ഷ​​​ക സം​​​ഘം എ​​​ന്നി​​​വ ചേ​​​ർ​​​ന്നു പ​​​ഞ്ചാ​​​യ​​​ത്ത് സ്കീ​​​മി​​​ൽ കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തി​​​ലും മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​മാ​​​ണ് കൃ​​​ഷി​​​യി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കൃ​​​ഷി​​​ഭ​​​വ​​​നി​​​ൽ​​​നി​​​ന്ന് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കി​​​യ ഉ​​​മ നെ​​​ൽ​​വി​​​ത്താ​​​ണ് വി​​​ത​​​ച്ച​​​ത്. പ​​​ഞ്ചാ​​​യ​​​ത്ത് 24,000 രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു ന​​​ൽ​​​കി. ചെ​​​റു​​​കി​​​ട ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പ് തെ​​​ങ്ങും​​​പ​​​ള്ളി- നാ​​​ര​​​ക​​​ച്ചാ​​​ൽ തോ​​​ടി​​​ന്‍റെ വ​​​ശ​​​ങ്ങ​​​ൾ കെ​​​ട്ടി കൃ​​​ഷി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ക​​​ർ​​​ഷ​​​ക കൂ​​​ട്ടാ​​​യ്മ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ വി.​​​എം. ജോ​​​സ​​​ഫ്, ടി.​​​ജി. സ​​​ദാ​​​ശി​​​വ​​​ൻ, കെ.​​​ഡി. സാ​​​ബു, സ്ക​​​റി​​​യ തോ​​​മ​​​സ്, ജോ​​​സ​​​ഫ് അ​​​ക്ക​​​ര​​​പ്പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കൃ​​​ഷി ഓ​​​ഫീ​​​സ​​​ർ എം.​​​സി. പ​​​ദ്മ വി​​​ത്തെ​​​റി​​​ഞ്ഞു കൃ​​​ഷി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ചു.