കാ​ർ​ഷി​കന​യ​ങ്ങ​ൾ തി​രു​ത്തണം: ഡോ.​കെ.സി. ​ജോ​സ​ഫ്
Friday, September 24, 2021 11:44 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ തെ​​റ്റാ​​യ കാ​​ർ​​ഷി​​ക ന​​യ​​ങ്ങ​​ൾ തി​​രു​​ത്തി​​ക്കാ​​ൻ ഏ​​ത​​റ്റം വ​​രെ പോ​​കാ​നും രാ​​ജ്യ​​ത്തെ ക​​ർ​​ഷ​​ക​​ർ മ​​ടി​​ക്കി​​ല്ലെ​​ന്നു ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ ഡോ.​​കെ.​സി. ​ജോ​​സ​​ഫ്. ഭാ​​ര​​ത് ബ​​ന്തി​​ന് പി​​ന്തു​​ണ ന​​ൽ​​കി പാ​​ർ​​ട്ടി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 14 ജി​​ല്ലാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ​​ക്കു മു​​ന്പി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണാ സ​​മ​​ര​​ങ്ങ​​ളു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ഹെ​​ഡ് പോ​​സ്റ്റ് ഓ​ഫീ​​സി​​ന് മു​​ന്പി​​ൽ നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ർ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
രാ​​ഖി സ​​ഖ​​റി​​യാ, വി​​നു ജോ​​ബ്, ജോ​​സ് പ​​ഴ​​യ​​തോ​​ട്ടം, പി.​എ. ഷാ​​ജി, റെ​​ജി കു​​രു​​വി​​ള, ഔ​​സേ​​പ്പ​​ച്ച​​ൻ ഓ​​ട​​യ്ക്ക​​ൽ, ലൂ​​യി​​സ് കു​​ര്യ​​ൻ, മ​​ഞ്ജു ജോ​​ഷി ഫി​​ലി​​പ്പ്, സി​​ബി മു​​ക്കാ​​ട​​ൻ, ആ​​ലി​​ച്ച​​ൻ തൈ​​പ്പ​​റ​​ന്പി​​ൽ, അ​​ഡ്വ. ​എ​​ൽ. സെ​​ബാ​​സ്റ്റ്യ​​ൻ, സ​​ന്തോ​​ഷ് കു​​ഴി​​വേ​​ലി, ബേ​​ബി​​ച്ച​​ൻ ത​​യ്യി​​ൽ, ഷി​​ബു വി​.​കെ., കു​​ര്യ​​ൻ തൂ​​ന്പു​​ങ്ക​​ൽ, സ​​ക്ക​​റി​​യാ​​സ് ജേ​​ക്ക​​ബ്, സി​​റി​​യ​​ക് പാ​​ലാ​​ക്കാ​​ര​​ൻ, രാ​​ജ​​ൻ ആ​​രം​​പു​​ളി​​ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഭാ​​ര​​ത് ബ​ന്തി​​ന് പി​​ന്തു​​ണ ന​​ൽ​​കി ജി​​ല്ല​​യി​​ലെ പ​​ഞ്ചാ​​യ​​ത്ത് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ 26നു ​​പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം ന​​ട​​ത്തു​​മെ​​ന്നു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ർ​​ജ് അ​​റി​​യി​​ച്ചു.