അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
Friday, September 24, 2021 11:44 PM IST
പെ​​രു​​വ: പെ​​രു​​വ പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ന് കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​രോ​​ഗ്യ​​ശ്രീ ലാ​​ബി​​ലേ​​ക്ക് ലാ​​ബ് ടെ​​ക്നീ​​ഷ​ന്‍റെ ഒ​​ഴി​​വി​​ലേ​​ക്ക് ദി​​വ​​സ വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.
അ​​പേ​​ക്ഷ​​ക​​ർ കേ​​ര​​ള പാ​​രാ​​മെ​​ഡി​​ക്ക​​ൽ കൗ​​ണ്‍​സി​​ൽ ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള ഡി​​എം​​ഇ, എ​​സ്എം​​ഇ, കെ​​യു​​എ​​ച്ച്എ​​സ് എ​​ന്നി​​വ​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ​​നി​​ന്നും ബി​​എ​​സ്‌​​സി എം​​എ​​ൽ​​ടി പാ​​സാ​​യ​​വ​​രാ​​ക​​ണം. പ്രാ​യ​പ​രി​ധി 22 -45. അ​​പേ​​ക്ഷ​​ക​​ൾ 29 ന് ​​ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​ന് മു​​ന്പാ​​യി നേ​​രി​​ട്ടോ, ത​​പാ​​ൽ വ​​ഴി​​യോ, ഇ-​​മെ​​യി​​ൽ വ​​ഴി​​യോ ന​​ൽ​​ക​​ണം. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍- 04829-253030.

താ​​ക്കോ​​ൽ
കൈ​​മാ​​റി

വെ​​ച്ചൂ​​ർ: സി​​പി​​എം വെ​​ച്ചൂ​​ർ വെ​​സ്റ്റ് ലോ​​ക്ക​​ൽ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​ന​​കീ​​യ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ മ​​ണ്ണ​​ത്താ​​ലി​​ത്ത​​റ ഗി​​രീ​​ഷി​​നും കു​​ടും​​ബ​​ത്തി​​നും നി​​ർ​​മി​​ച്ചു ന​​ൽ​​കി​​യ വീ​​ടി​​ന്‍റെ താ​​ക്കോ​​ൽ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ കു​​ടും​​ബ​​ത്തി​​നു കൈ​​മാ​​റി.
വെ​​ച്ചൂ​​ർ വെ​​സ്റ്റ് ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി കെ. ​എ​​സ്.​ ഷി​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​​വി.​ റ​​​സ​​ൽ, ജി​​ല്ലാ ക​​മ്മി​​റ്റി​യം​ഗം കെ.​​കെ. ഗ​​ണേ​​ശ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ​ര​​ഞ്ജി​​ത്ത്, സി​​പി​​എം ഏ​​രി​​യാ ക​​മ്മി​​റ്റി​യം​​ഗം എ​​ൻ.​ സു​​രേ​​ഷ് കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.