പ്ര​​തി​​ഭാ സം​​ഗ​​മം
Friday, September 24, 2021 11:44 PM IST
ക​​ടു​​ത്തു​​രു​​ത്തി: യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​രീ​​ക്ഷ​​ക​​ളി​​ലെ റാ​​ങ്ക് ജേ​​താ​​ക്ക​​ൾ​​ക്കും എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​നു​​മോ​​ദ​​നം ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള പ്ര​​തി​​ഭാ സം​​ഗ​​മം പ​​രി​​പാ​​ടി എ​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അ​​ടി​​സ്ഥാ​​ന​​ത്തി​​ലും ന​​ട​​ത്തു​​മെ​​ന്ന് മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു.
പ്ര​​തി​​ഭ​​ക​​ളാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മു​​ഴു​​വ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും എം​​എ​​ൽ​​എ എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​ഥ​​മ പ​​രി​​പാ​​ടി ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പെ​​രു​​വ സെ​​ന്‍റ് ജോ​​ണ്‍​സ് പാ​​രി​​ഷ് ഹാ​​ളി​​ൽ വ​​ച്ച് ന​​ട​​ക്കും. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. വാ​​സു​​ദേ​​വ​​ൻ നാ​​യ​​രു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന അ​​നു​​മോ​​ദ​​ന യോ​​ഗം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എം ​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി മു​​ൻ സി​​ൻ​​ഡി​​ക്കേ​​റ്റ് മെ​​ന്പ​​ർ ഡോ ​​എ​​ൻ.​​ജ​​യ​​കു​​മാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.