കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ
Friday, September 24, 2021 11:44 PM IST
കു​റ​വി​ല​ങ്ങാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി മൂ​ന്ന് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ച​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ഫാ​ർ​മ​സി​സ്റ്റ്, സ്റ്റാ​ഫ് ന​ഴ്സ്, ഓ​ഫീ​സ് ക്ലാ​ർ​ക്ക് എ​ന്നീ ത​സ്തി​ക​ളി​ൽ ഓ​രോ​ന്നു​വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ചി​രു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ച്ച് ന​ട​പ്പാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി​എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.
ആ​ദ്യ​മെ​ടു​ത്ത എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം ഭാ​ഗി​ക​മാ​യും അ​പൂ​ർ​ണ​മാ​യും മാ​ത്ര​മേ ന​ട​ത്താ​നാ​കൂ​വെ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മാ​റ്റം വ​രു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന് വേ​ണ്ടി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന വി​ധ​ത്തി​ൽ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 33 കോ​ടി രൂ​പ​യു​ടെ വി​ക​സ​നപ​ദ്ധ​തി​യി​ൽ ധ​ന​കാ​ര്യ - ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളോ​ടു​കൂ​ടി നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യ ഹൗ​സിം​ഗ് ബോ​ർ​ഡ് പു​തു​ക്കി​യ ഡി​പി​ആ​ർ അ​ന്തി​മ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി സ​മ​ർ​പ്പി​ച്ച​താ​യും മോ​ൻ​സ് ജോ​സ​ഫ് അ​റി​യി​ച്ചു.