കാ​ർ​​ഷി​ക​ പ്ര​​ശ്ന​​ങ്ങ​​ൾ അ​​ധി​​കാ​​രി​​ക​​ളിലെത്തിക്കാൻ മ​​ണി​മു​​ഴ​​ക്കി പ്ര​​തി​​ഷേ​​ധം
Friday, September 24, 2021 11:44 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ അ​​ധി​​കാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്താ​​ൻ മ​​ണി​മു​​ഴ​​ക്കി പ്ര​​തി​​ഷേ​​ധം. മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത്, കൃ​​ഷി ഓ​​ഫീ​​സു​​ക​​ളി​​ലാ​​ണ് വേ​​റി​​ട്ട പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ച്ച​​ത്.
മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നെ​​ല്ല​​റ​​യെ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​ട​​യാ​​റ്റ് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ ക​​ർ​​ഷ​​ക​​ർ നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക്കു പ​​രി​​ഹാ​​രം കാ​​ണ​​ണ​​മെ​​ന്ന ആ​വ​ശ്യ​​വു​​മാ​​യി​​ട്ടാ​​ണ് മ​​ണി​മു​​ഴ​​ക്കി​​യു​​ള്ള സ​​മ​​രം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ ചൂ​​ണ്ടി​ക്കാ​​ണി​​ച്ചു​​കൊ​​ണ്ട് കൃ​​ഷി ഓ​​ഫീ​​സ​​ർ​​ക്കും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​നും നി​​വേ​​ദ​​ന​​വും ന​​ൽ​​കി. ജ​​ന​​കീ​​യ പ്ര​​തി​​ക​​ര​​ണ​​വേ​​ദി കോ​​ഓ​ർ​​ഡി​​നേ​​റ്റ​​ർ ടി.​​എം. രാ​​ജു തെ​​ക്കേ​​ക്കാ​​ലാ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു സ​​മ​​ര​​പ​​രി​​പാ​​ടി ന​​ട​​ന്ന​​ത്. മു​​ള​​ക്കു​​ളം കൃ​​ഷി​​ഭ​​വ​​ൻ മു​​ത​​ൽ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് വ​​രെ മ​​ണി മു​​ഴ​​ക്കി​​യാ​​ണ് അ​​ധി​​കാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ ക്ഷ​​ണി​​ച്ച​​ത്.
സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി കൃ​​ഷി​യി​​റ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ വി​​ള​​വെ​​ടു​​പ്പ് വൈ​​കു​​ന്ന​തും മ​​ഴ​​യും വെ​​ള്ള​​പ്പൊ​ക്ക​​വും മൂ​​ലം കൃ​​ഷി ന​​ശി​​ക്കു​​ന്ന​​തും പ​​തി​​വാ​​യി​​രി​​ക്കു​​ന്ന​​താ​​യി പ​​രാ​​തി​​ക്കാ​​ർ പ​​റ​​യു​​ന്നു. ഇ​​തി​​ന് പ​​രി​​ഹാ​​ര​​മാ​​യി വ​​ലി​​യ തോ​​ട്ടി​​ൽ ബ​​ണ്ട് നി​​ർ​​മി​​ച്ചു വെ​​ള്ളം പ​​ന്പ് ചെ​​യ്തു വ​​റ്റി​​ക്കു​​ന്ന​​തി​​നും, ജ​​ല​​ക്ഷാ​​മം ഉ​​ണ്ടാ​​യാ​​ൽ മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ​നി​​ന്ന് തോ​​ട്ടി​​ലേ​​ക്കു വെ​​ള്ളം പ​​ന്പ് ചെ​​യ്യു​​ന്ന​​തി​​നു​​മു​​ള്ള പ​​ദ്ധ​​തി വ​​ർ​​ഷ​​ങ്ങ​​ളാ​​യി ച​​ർ​​ച്ച ചെ​​യ്യു​​ന്നെ​​ങ്കി​​ലും തു​​ട​​ർ​ന​​ട​​പ​​ടി​​ക​​ൾ വൈ​​കു​ക​​യാ​​ണെ​​ന്ന് ക​​ർ​​ഷ​​ക​​ർ ആ​​രോ​​പി​​ക്കു​​ന്നു. പ​​ല സ​​മ​​യ​​ങ്ങ​​ളി​​ൽ ഇ​​തി​​നാ​​യി സ​​ർ​​ക്കാ​​ർ ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​പോ​​ലും പ​​ദ്ധ​​തി പ്രാ​​വ​​ർ​​ത്തി​​ക​​മാ​​യി​​ല്ലെ​​ന്ന ആ​​ക്ഷേ​​പ​​വു​മു​​ണ്ട്. അ​​ധി​​കാ​​രി​​ക​​ൾ ത​​മ്മി​​ലു​​ള്ള കി​ട മ​​ത്സ​​ര​​വും ഈ​​ഗോ​​യു​​മാ​​ണ് പ​​ദ്ധ​​തി​​ക്കു ത​​ട​​സ​​മാ​​കു​​ന്ന​​തെ​​ന്നും ക​​ർ​​ഷ​​ക​​ർ പ​​റ​​ഞ്ഞു.
കൂ​​ടാ​​തെ വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യി ക​​ട്ട​​പ്പു​​റ​​ത്തി​​രി​​ക്കു​​ന്ന കൊ​​യ്ത്ത്-​മെ​​തി​​യ​​ന്ത്രം ത​​ക​​രാ​​റു​​ക​​ൾ പ​​രി​​ഹ​​രി​​ച്ചു പ്ര​​വ​​ർ​​ത്ത​​നാ​​വ​​കാ​​ശം ടെ​​ണ്ട​​ർ ചെ​​യ്ത് ന​​ൽ​​ക​​ണ​​മെ​​ന്നും കാ​​ർ​​ഷി​​ക​​ക​​ർ​​മ സേ​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ജ​​നോ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യി ന​​ട​​പ്പി​​ലാ​​ക്ക​​ണ​​മെ​​ന്നും നി​​വേ​​ദ​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഈ ​​ആ​​വ​​ശ്യ​​ങ്ങ​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി നാ​​ടി​​ന് പ്ര​​യോ​​ജ​​ന​​മു​​ണ്ടാ​​ക്കാ​​ൻ അ​​ധി​​കാ​​രി​​ക​​ൾ ത​​യാ​​റാ​​ക​​ണ​മെ​​ന്നും സ​​മ​​ര​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജ​​ന​​കീ​​യ പ്ര​​തി​​ക​​ര​​ണ​​വേ​​ദി മു​​ള​​ക്കു​​ളം ക​​മ്മി​​റ്റി​​യാ​​ണ് മ​​ണി​മു​​ഴ​​ക്കി​​യു​​ള്ള സ​​മ​​ര​​പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​ത്.