ലൈ​​ഫ് പ​​ദ്ധ​​തി​: 100 വീ​​ടു​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ചു
Friday, September 24, 2021 11:44 PM IST
ത​​ല​​യാ​​ഴം: ലൈ​​ഫ് പ​​ദ്ധ​​തി​​യി​​ൽ ത​​ല​​യാ​​ഴം പ​​ഞ്ചാ​​യ​​ത്തി​​ൽ 100 വീ​​ടു​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ചു. ആ​​ദ്യ​ഘ​​ട്ട​​ത്തി​​ൽ 116 വീ​​ടു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​തി​നാ​​ണ് ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. പൂ​​ർ​​ത്തീ​​ക​​രി​​ച്ച വീ​​ടു​​ക​​ളു​​ടെ താ​​ക്കോ​​ൽ ദാ​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ. ​​ബി​​നി​മോ​​ൻ നി​​ർ​​വ​​ഹി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സി​​നി സ​​ലി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ര​​മേ​​ഷ് പി. ​​ദാ​​സ്, ബി.​​എ​​ൽ. സെ​​ബാ​​സ്റ്റ്യ​​ൻ, പ​​ഞ്ചാ​​യ​​ത്തം​​ഗം എ​​സ്. ദേ​​വ​​രാ​​ജ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.

ആ​​ദ​​രി​​ച്ചു

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മാ​​താ​​പി​​താ​​ക്ക​​ള​​ടെ സ്മ​​ര​​ണാ​​ർ​​ഥം 64 സെ​​ന്‍റ് സ്ഥ​​ലം ഭൂ​​ര​​ഹി​​ത​​ർ​​ക്കു വീ​​ടു നി​​ർ​​മി​​ക്കാ​​ൻ വി​​ട്ടു​​ന​​ൽ​​കി​​യ ഡോ. ​​ആ​​ർ.​ബി. ​രാ​​ജ​​ല​​ക്ഷ്മി, ആ​​ർ.​​ബി. ബാ​​ബു എ​​ന്നി​​വ​​രെ വെ​​ള്ളൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​ദ​​രി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​യ അ​​നി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന അ​​നു​​മോ​​ദ​​ന യോ​​ഗം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലൂ​​ക്ക് മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സെ​​ക്ര​​ട്ട​​റി ദേ​​വി പാ​ർ​വ​തി, ഡോ. ​​പ്ര​​വീ​​ണ്‍, ശ്യാം​​കു​​മാ​​ർ, ഷി​​നി സ​​ജു, മ​​ഹി​​ളാ​​മ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.