വരുന്നൂ ജ​​ന​​കീ​​യ ക​​ട​​ക​​ൾ
Friday, September 24, 2021 11:44 PM IST
ക​​ടു​​ത്തു​​രു​​ത്തി: പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല നി​​യ​​ന്ത്ര​​ണ​​മി​​ല്ലാ​​തെ പാ​​യു​​ന്ന​​തി​​നി​​ടെ ജ​​ന​​കീ​​യ പോ​​ത്തി​​റ​​ച്ചി ക​​ട​​ക​​ൾ ആ​​രം​​ഭി​​ക്കാ​​നു​​ള്ള നീ​​ക്കം സ​​ജീ​​വ​​മാ​​കു​​ന്നു. ഇ​​തു സം​ബ​ന്ധി​ച്ച് വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ​​ല​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രു​​മാ​​യി ആ​​ലോ​​ച​​ന​​ക​​ൾ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​രം പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ കൊ​​ണ്ടു​വ​​രാ​​നു​​ള്ള ആ​​ലോ​​ച​​ന​​ക​​ളു​​മാ​​യി പ​​ല​​രും മു​​ന്നോ​​ട്ടു വ​​രാ​​നു​​ള്ള നീ​​ക്ക​​മാ​​രം​​ഭി​​ച്ച​​ത് വി​​ല കു​​റ​​യാ​​ൻ ഇ​​ട​​യാ​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് നാ​​ട്ടു​​കാ​​ർ.
പോ​​ത്തി​​റ​​ച്ചി​​ക്കു വി​​ല വ​​ർ​​ധി​​ച്ച​​തോ​​ടെ പ​​ല​​രും പോ​​ത്ത് വ​​ള​​ർ​​ത്ത​​ലും ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. ചെ​​റി​​യ കി​​ടാ​​ക്ക​​ളെ വാ​​ങ്ങി ത​​രി​​ശ് കി​​ട​​ക്കു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലേ​​ക്ക് അ​​ഴി​​ച്ചു​വി​​ട്ടാ​​ണ് പ​​ല​​രും കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്. മ​​റ്റു ചെ​​ല​​വു​​ക​​ളൊ​​ന്നും വ​​രാ​​ത്ത​​തി​​നാ​​ലും മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ വ​​ലി​​യ ലാ​​ഭം കി​​ട്ടു​​മെ​​ന്ന​തു​മാ​ണ് ​ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.
അ​​തി​​നി​​ടെ മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് അ​ധി​​കൃ​​ത​​ർ ഇ​​ട​​പെ​​ട്ട് പോ​​ത്തി​​റ​​ച്ചി വി​​ല 340 ആ​​യി ഏ​​കീ​​ക​​രി​​ച്ച​​തു പോ​​ലെ മ​​റ്റു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും പോ​​ത്തി​​റ​ച്ചി​യു​​ടെ വി​​ല ഏ​​കീ​​ക​​രി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​യി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ ഇ​​റ​​ച്ചി വ്യാ​​പാ​​രി​​ക​​ളു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം ഇ​​ന്ന് രാ​​വി​​ലെ 11 ന് ​​പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ വി​​ളി​​ച്ചു ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. പോ​​ത്തി​​റ​​ച്ചി വി​​ൽ​​ക്കു​​ന്ന പ​​തി​​നൊ​​ന്ന് ക​ട​​ക​​ളാ​​ണ് മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലു​​ള്ള​​ത്. ഇ​​വ​​ർ​​ക്കെ​​ല്ലാം വി​​ല ഏ​​കീ​​ക​​രി​​ക്കു​​ന്ന​​തു​​മാ​​യി ബ​ന്ധ​പ്പെ​ട്ടു​ള്ള യോ​​ഗ​​ത്തി​​നെ​​ത്താ​​ൻ അ​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​ന്ന​​ത്തെ യോ​​ഗ​​ത്തി​​ൽ പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല ഏ​​കീ​​ക​​രി​​ക്കു​​മെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ പ​​റ​​ഞ്ഞു.
ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തും ഈ ​​ആ​​വ​​ശ്യ​​ത്തി​​നാ​​യി യോ​​ഗം വി​​ളി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലാ​ണ്. പ​​ഞ്ചാ​​യ​​ത്ത് മേ​​ഖ​​ല​​യി​​ൽ പോ​​ത്തി​​റ​​ച്ചി​​ക്കു നി​​ല​​വി​​ൽ പ​​ല വി​​ല​​യാ​​ണ് വ്യാ​​പാ​​രി​​ക​​ൾ ഈ​​ടാ​​ക്കു​​ന്ന​​തെ​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​ട്ടി​​ട്ടു​​ണ്ടെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി തോ​​ട്ടു​​ങ്ക​​ൽ പ​​റ​​ഞ്ഞു. ഇ​​തു​ സം​ബ​ന്ധി​ച്ചു വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളി​​ൽ​​നി​​ന്നും ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും പ​​രാ​​തി ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. വി​​ല ഏ​​കീ​​ക​​രി​​ക്കു​​ന്ന​​തു​​മാ​​യി അ​​ടു​​ത്ത​​യാ​​ഴ്ച്ച പോ​​ത്തി​​റ​​ച്ചി വി​​ൽ​​ക്കു​​ന്ന വ്യാ​​പാ​​രി​​ക​​ളു​​ടെ വി​​ളി​​ച്ചു ചേ​​ർ​​ക്കു​​മെ​​ന്നാ​​ണ് ജോ​​ണി അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ജി​​ല്ല​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വി​​വി​​ധ​​ത​​രം ഇ​​റ​​ച്ചി​​ക​​ൾ​​ക്കു പ്ര​​ത്യേ​​കി​​ച്ച് പോ​​ത്തി​​റ​​ച്ചി​​ക്കു കൊ​​ള്ള​​വി​​ല​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​തെ​​ന്ന പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്നാ​​ണ് ക​​ടു​​ത്ത ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കു പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും ക​​ട​​ക്കു​​ന്ന​​ത്. പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല ഏ​​കീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ.​​പി.​​കെ. ജ​​യ​​ശ്രീ ക​​ഴി​​ഞ്ഞ​ദി​​വ​​സം പ​​റ​​ഞ്ഞി​​രു​​ന്നു. ക​​ല്ല​​റ, മു​​ള​​ക്കു​​ളം, ക​​ടു​​ത്തു​​രു​​ത്തി, ഞീ​​ഴൂ​​ർ, ത​​ല​​യോ​​ല​​പ​​റ​​ന്പ്, ചെ​​ന്പ്, മ​​റ​​വ​​ന്തു​​രു​​ത്ത് തു​​ട​​ങ്ങി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​ല്ലാം പ​​ല വ്യാ​​പാ​​ര​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ​​ല വി​​ല​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. 360 മു​​ത​​ൽ 390 രൂ​​പാ വ​​രെ​​യാ​​ണ് ത​​രം പോ​​ലെ ക​​ച്ച​​വ​​ട​​ക്കാ​​ർ ഈ​​ടാ​​ക്കു​​ന്ന​​ത്.
മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത​​ധി​​കൃ​​ത​​ർ വി​​ളി​​ച്ചു ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​മ​​നു​​സ​​രി​​ച്ചു അ​​ടു​​ത്ത മാ​​സം മു​​ത​​ൽ 340 രൂ​​പ​​യാ​​യി​​രി​​ക്കും ഒ​രു കി​​ലോ​ പോ​​ത്തി​​റി​​ച്ചി​​ക്കു വാ​​ങ്ങു​​ക. ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി​ നി​​ർ​​ദേ​​ശ​​വും ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശ​​വു​​മ​​നു​​സ​​രി​​ച്ചു ജി​​ല്ല​​യി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല ഏ​​കീ​​ക​​രി​​ക്കാ​​നും ന്യാ​​യ​​വി​​ല​​യി​​ലെ​​ത്തി​​ക്കാ​​നും ഇ​​ട​​പെ​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ​​ഞ്ചാ​​യ​​ത്ത് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഓ​​ഫീ​​സി​​ൽ​നി​​ന്നും പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ടി​​മാ​​ർ​​ക്ക് ക​​ത്ത് ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​ത​​നു​​സ​​രി​​ച്ചാ​​ണ് മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​ത്യേ​​ക യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ത്തു തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.
പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല ഏ​​കീ​​ക​​രി​​ക്കു​​ന്ന​​തി​​നെ​തി​​ര​​ല്ലെ​​ന്ന നി​​ല​​പാ​​ടാ​​ണ് വ്യാ​​പാ​​രി​​ക​​ൾ​​ക്കു​​ള്ള​​ത്. പ​​ഞ്ചാ​​യ​​ത്ത് അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കു​​ന്ന​​തി​​നു പ​​ക​​രം സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ലാ​​യെ​​ങ്കി​​ൽ മാ​​ത്ര​​മേ ഇ​​തു​​കൊ​​ണ്ടു പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ക​​യു​​ള്ള​​വെ​​ന്നും വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു.
നി​​ല​​വി​​ൽ ആ​​ന്ധ്ര, ഒ​​ഡീ​ഷ, ത​​മി​​ഴ്നാ​​ട്, മ​​ഹാ​​രാ​​ഷ്ട്ര എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​ണ് ക​​ശാ​​പ്പി​​നാ​​യി ഉ​​രു​​ക്ക​​ളെ എ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​വി​​ട​​ങ്ങ​​ളി​​ൽ പ​​ഞ്ചാ​​യ​​ത്ത് തീ​​രു​​മാ​​നം പ്ര​​കാ​​രം 340 രൂ​​പ​​യ്ക്കു ഇ​​റ​​ച്ചി വി​​ൽ​​ക്കു​​ന്ന സ്ഥ​​ല​​ത്തെ വ്യാ​​പാ​​രി​​യും കൂ​​ടി​​യ വി​​ല​​യ്ക്ക് ഇ​​റ​​ച്ചി വി​​ൽ​​ക്കു​​ന്ന പ്ര​​ദേ​​ശ​​ത്തെ വ്യാ​പാ​രി​യും ഒ​​രേ വി​​ല​​യാ​​ണ് ന​​ൽ​​കേ​​ണ്ടി വ​​രു​​ന്ന​​ത്. ഇ​​ത് വി​​ല കു​​റ​​യ്ക്കാ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​ത്ത പ​​ഞ്ചാ​​യ​​ത്തു​ക​ളി​ലെ മാം​​സ വ്യാ​​പാ​​രി​​യെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​മെ​​ന്നും കു​​റു​​പ്പ​​ന്ത​​റ​​യി​​ലെ ഹോ​​ൾ​​സെ​​യി​​ൽ മാം​​സ വ്യാ​​പാ​​രി​​യും മീ​​റ്റ് മെ​​ന്പ​​ർ മ​​ർ​​ച്ച​​ന്‍റ് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗ​​വു​​മാ​​യ ബെ​​ന്നി​​ച്ച​​ൻ സേ​​വ്യ​​ർ പ​​റ​​യു​​ന്നു.
ജി​​ല്ല​​യി​​ൽ പോ​​ത്തി​​റ​​ച്ചി​​ക്കു കൊ​​ള്ള​​വി​​ല​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​തെ​​ന്നും വി​​ല കു​​റ​​യ്ക്ക​​ണ​​മെ​​ന്നു​​മാ​​വ​​ശ്യ​​പ്പെ​​ട്ടു പെ​​രു​​വ സ്വ​​ദേ​​ശി റി​​ട്ട​​യേ​​ർ​​ഡ് അ​​ധ്യാ​​പ​​ക​​ൻ പ​​രേ​​ത​​നാ​​യ ക​​ള​​രി​​ക്ക​​ൽ കെ.​​വി. ജോ​​ർ​​ജ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​ന് പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. ക​​ശാ​​പ്പു​​ശാ​​ല​​ക​​ളി​​ൽ വി​​ല എ​​ഴു​​തി പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​ണ​​മെ​​ന്നും ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ നി​​ബ​​ന്ധ​​ന​ക​​ൾ പാ​​ലി​​ച്ചാ​​യി​​രി​​ക്ക​​ണം ക​​ശാ​​പ്പു ന​​ട​​ത്തേ​​ണ്ട​​തെ​​ന്നും ആ​​രോ​​ഗ്യ വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കു​​മെ​​ന്നും നി​​ബ​​ന്ധ​​ന ലം​​ഘി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു​​മാ​​ണ് വി​​വി​​ധ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.