നി​​യ​​ന്ത്ര​​ണംവി​​ട്ട കാ​​ർ ക​​ട​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചുക​​യ​​റി
Friday, September 24, 2021 11:44 PM IST
കോ​​ത​​ന​​ല്ലൂ​​ർ: നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ ക​​ട​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റി അ​​പ​​ക​​ടം. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ കോ​​ത​​ന​​ല്ലൂ​​ർ ജം​​ഗ്ഷ​​നി​​ലെ എ​​സ്ബി​​ഐ​​ക്കു മു​​ന്നി​​ലാ​​ണ് അ​​പ​​ക​​ടം. കോ​​ത​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ദ​​ന്പ​​തി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.
യു​​വ​​തി​​യാ​​ണ് കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്നു നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. നി​​യ​​ന്ത്ര​​ണം വി​​ട്ടെ​​ത്തി​​യ കാ​​ർ ഫു​​ട്പാ​​ത്തും ക​​ട​​ന്നു ടൈ​​ൽ വി​​ൽ​​ക്കു​​ന്ന ക​​ട​​യി​​ലേ​​ക്ക് ഇ​​ടി​​ച്ചു ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. ക​​ട​​യ്ക്കു മു​​ന്നി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രു​​ന്ന ഗ്രാ​​നൈ​​റ്റ് ക​​ഷ​​ണ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ കാ​​റി​​ടി​​ച്ചു ത​​ക​​ർ​​ന്നു. അ​​പ​​ക​​ട​ത്തി​​ൽ ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല.