സു​​ഹൃ​​ത്തു​​ക്ക​​ളു​ടെ കൃ​​ഷി​ത്തോ​​ട്ട​​ത്തി​​ൽ നൂ​​റു​​മേ​​നി വി​​ള​​വ്
Friday, September 24, 2021 11:44 PM IST
വൈ​​ക്കം: വി​​ഷ​​മ​​യ​​മി​​ല്ലാ​​ത്ത പ​​ച്ച​​ക്ക​​റി ഉ​ത്പാ​​ദി​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രാ​​യ സു​​ഹൃ​​ത്തു​​ക്ക​​ൾ ചേ​​ർ​​ന്നൊ​​രു​​ക്കി​​യ മാ​​തൃ​​കാ ജൈ​​വ കൃ​​ഷി​ത്തോ​​ട്ട​​ത്തി​​ൽ നൂ​​റു​​മേ​​നി വി​​ള​​വ്.

വൈ​​ക്കം ന​​ഗ​​ര​​സ​​ഭ ഒ​​ന്നാം വാ​​ർ​​ഡി​​ൽ ഉ​​ദ​​യ​​നാ​​പു​​ര​​ത്ത് പ​​ര​​ന്പ​​രാ​​ഗ​​ത കൃ​​ഷി വി​​കാ​​സ് യോ​​ജ​​ന വൈ​​ക്കം പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. വേ​​ണു​​ഗോ​​പാ​​ലി​​ന്‍റെ കൃ​​ഷി​​യി​​ട​​ത്തി​​ലാ​​ണ് വൈ​​ക്കം വി​​ല്ലേ​​ജി​​ലെ വി​​ല്ലേ​​ജ് ഓ​​ഫീ​സ​​ർ എ​​സ്.​​പി. സു​​മോ​​ദ്, സ്പെ​​ഷ​ൽ വി​​ല്ലേ​​ജ് ഓ​​ഫീ​സ​​ർ രാം​​ദാ​​സ്, വൈ​​ക്കം താ​​ലൂ​ക്ക് ഓ​​ഫീ​സ് ജീ​​വ​​ന​​ക്കാ​​ര​​ൻ എ​​ൻ. ഹ​​രി, വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ കൃ​​ഷി ഭ​​വ​​ൻ കൃ​​ഷി അ​​സി​​സ്റ്റ​​ന്‍റ് മെ​​യ്സ​​ണ്‍ മു​​ര​​ളി എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു കൃ​​ഷി ന​​ട​​ത്തി​​യ​​ത്.

കെ.​​പി. വേ​​ണു​​ഗോ​​പാ​​ലി​​ന്‍റെ കൃ​​ഷി​​യി​​ട​​ത്തി​​ൽ കൃ​​ഷി വ​​കു​​പ്പി​​ന്‍റെ പ​​ച്ച​​ക്ക​​റി വി​​ക​​സ​​ന പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി തീ​​ർ​​ത്ത മ​​ഴ മ​​റ​​യി​​ൽ ത​​ക്കാ​​ളി, പാ​​വ​​യ്ക്ക, വ​​ഴു​​ത​​ന, വെ​​ണ്ട, ചീ​​ര, മു​​ള​​ക്, സാ​​ല​​ഡ് വെ​​ള്ള​​രി​​ക്ക തു​​ട​​ങ്ങി​​യ​​വ​​യും മ​​ഴ മ​​റ​​യ്ക്കു പു​​റ​​ത്ത് ചേ​​ന, ചേ​​ന്പ്, കാ​​ച്ചി​​ൽ, ക​​പ്പ തു​​ട​​ങ്ങി​​യ കി​​ഴ​​ങ്ങു​ വ​​ർ​​ഗ​​ങ്ങ​​ളു​​മാ​​ണ് ഇ​​വ​​ർ കൃ​​ഷി ചെ​​യ്ത​​ത്. ചാ​​ണ​​കം, എ​​ല്ലു​​പൊ​​ടി, വേ​​പ്പി​​ൻ​​പി​​ണ്ണാ​​ക്ക് തു​​ട​​ങ്ങി​​യ​​വ വ​​ള​​മാ​​ക്കി ചെ​​യ്ത കൃ​​ഷി​​യി​​ലെ ഉ​​ത്​​പ​​ന്ന​​ങ്ങ​​ൾ സ​​മീ​​പ പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​ർ​​ക്കു മീ​​ത​​മാ​​യ വി​​ല​​യ്ക്കു ന​​ൽ​​കു​​ക​​യാ​​ണ്.

കൃ​​ഷി വി​​ള​​വെ​​ടു​​പ്പാ​​രം​​ഭി​​ച്ച​തു മു​ത​ൽ ഈ ​​ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ​യും കു​​ടും​​ബ​​ങ്ങ​​ളി​​ൽ ജൈ​​വ കൃ​​ഷി ഉ​​ത്​​പ​​ന്ന​​ങ്ങ​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം ജോ​​ലി ക​​ഴി​​ഞ്ഞ് ഇ​​വ​​ർ കൃ​​ഷി​​യി​​ട​​ത്തി​​ലെ​​ത്തി പ​​ച്ച​​ക്ക​​റി പ​​രി​​ച​​ര​​ണ​​ത്തി​​ൽ വ്യാ​​പൃ​​ത​​രാ​​കും. അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലും മു​​ട​​ങ്ങാ​​തെ കൃ​​ഷി​​യി​​ട​​ത്തി​​ലെ​​ത്തും. പ​​രി​​മി​​ത​​മാ​​യ സ്ഥ​​ല​​ത്തു​നി​​ന്നു കൂ​​ടു​​ത​​ൽ വി​​ള​​വ് നേ​​ടു​​ക​​യെ​​ന്ന ല​​ക്ഷ്യം കൈ​​വ​​രി​​ക്കാ​​നാ​​ണ് ത​​ങ്ങ​​ളു​​ടെ ശ്ര​​മ​​മെ​​ന്ന് ഇ​​വ​​ർ പ​​റ​​യു​​ന്നു. ക​​ർ​​ഷ​​ക​​നാ​​യ കെ.​​പി. വേ​​ണു​​ഗോ​​പാ​​ൽ, കൗ​​ണ്‍​സി​​ല​​ർ അ​​യ്യ​​പ്പ​​ൻ എ​​ന്നി​​വ​​ർ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രെു​​ടെ കൃ​​ഷി​​ക്കു നി​​ർ​​ലോ​​ഭ​​മാ​​യ പ്രോ​​ത്​​സാ​​ഹ​​നം ന​​ൽ​​കു​​ന്നു.