ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ ജി​​ല്ല​​യി​​ൽ യുഡിഎഫിനു ന​​ഷ്ട​​മാ​​യ​​ത് ര​​ണ്ടാ​​മ​​ത്തെ ന​​ഗ​​ര​​സ​​ഭ
Friday, September 24, 2021 11:16 PM IST
കോ​​ട്ട​​യം: ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ ജി​​ല്ല​​യി​​ൽ യു​​ഡി​​എ​​ഫി​​നു ന​​ഷ്ട​​മാ​​യ​​തു ര​​ണ്ടാ​​മ​​ത്തെ ന​​ഗ​​ര​​സ​​ഭ.
ആ​​ദ്യം ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ഇ​​ന്ന​​ലെ കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യു​​ടെ​​യും ഭ​​ര​​ണ​​മാ​​ണ് എ​​ൽ​​ഡി​​എ​​ഫ് കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ​​ത്തി​​ലൂ​​ടെ യു​​ഡി​​എ​​ഫി​​ന് ന​​ഷ്ട​​മാ​​യ​​ത്. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ എ​​സ്ഡി​​പി​​യു​​ടെ​​യും കോ​​ട്ട​​യ​​ത്തു ബി​​ജെ​​പി​​യു​​ടെ​​യും പി​​ന്തു​​ണ ല​​ഭി​​ച്ച​​ത് എ​​ൽ​​ഡി​​എ​​ഫി​​ന് രാ​ഷ്‌​ട്രീ​യ​​പ​​ര​​മാ​​യ ക്ഷീ​​ണ​​വു​​മാ​​യി.
പു​​തി​​യ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് അ​​ധി​​കാ​​ര​​മേ​​റ്റു മൂ​​ന്നാ​​ഴ്ച​​യ്ക്കു​​ള്ളി​​ലാ​​ണ് ര​​ണ്ടു ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്ട​​മാ​​യ​​തെ​​ന്നതു കോ​​ണ്‍​ഗ്ര​​സി​​നു തി​​രി​​ച്ച​​ടി​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ്. യു​​ഡി​​എ​​ഫ് കോ​​ട്ട​​യാ​​യി ക​​രു​​തി​​യി​​രു​​ന്ന ജി​​ല്ല​​യി​​ൽ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും യു​​ഡി​​എ​​ഫി​​നു വ​​ൻ തി​​രി​​ച്ച​​ടി നേ​​രി​​ട്ടി​​രു​​ന്നു. എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫി​​നെ​​തി​​രേ യു​​ഡി​​എ​​ഫ് കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സം കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ത്തി​​ന്‍റെ വോ​​ട്ട് അ​​സാ​​ധു​​വാ​​യ​​തോ​​ടെ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് മ​​റ്റൊ​​രു ആ​​ഘാ​​ത​​മാ​​യി.
ആ​​റു ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ൽ പാ​​ലാ​​യി​​ൽ ഒ​​ഴി​​കെ അ​​ധി​​കാ​​രം ല​​ഭി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും സ്വ​​ത​​ന്ത്ര​​രു​​ടെ​​യും വി​​മ​​ത​​രു​​ടെ​​യും പി​​ന്തു​​ണ​​യോ​​ടൊ​​ണ് എ​​ല്ലാ​​യി​​ട​​ത്തും അ​​ധ്യ​​ക്ഷ​സ്ഥാ​​നം ല​​ഭി​​ച്ച​​ത്. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​പ്പോ​​ൾ ര​​ണ്ടി​​ട​​ങ്ങ​​ളി​​ൽ ഭ​​ര​​ണം ന​​ഷ്ട​​മാ​​യ​​ത്.
ത​​ക​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന യു​​ഡി​​എ​​ഫ് സം​​വി​​ധാ​​നം ദു​​ർ​​ബ​​ല​​പ്പെ​​ടാ​​ൻ ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​ങ്ങ​​ൾ ന​​ഷ്ട​​മാ​​യ​​തു കാ​​ര​​ണ​​മാ​​കു​​മെ​​ന്നു നി​​രീ​​ക്ഷ​​ക​​ർ വി​​ല​​യി​​രു​​ത്തു​​ന്നു. യു​​ഡി​​എ​​ഫ് ഒ​​റ്റ​​ക്കെ​​ട്ടാ​​യി നി​​ന്നി​​രു​​ന്നു​​വെ​​ങ്കി​​ൽ കോ​​ട്ട​​യ​​ത്ത് അ​​വി​​ശ്വാ​​സം വ​​രു​​ന്ന സാ​​ഹ​​ച​​ര്യം ഒ​​ഴി​​വാ​​ക്കാ​​മാ​​യി​​രു​​ന്നു​​വെ​​ന്നു നേ​​താ​​ക്ക​​ൾ പ​​റ​​യു​​ന്നു.
വ്യ​​ക്തി​​വി​​രോ​​ധ​​ത്തി​​ന്‍റെ പേ​​രി​​ൽ ഭ​​ര​​ണ​​സ​​മി​​തി​​യി​​ലു​​ണ്ടാ​​യ പ​​ട​​ല​​പ്പി​​ണ​​ക്ക​​ങ്ങ​​ൾ പ​​ര​​സ്യ​​മാ​​യ വി​​മ​​ർ​​ശ​​ന​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​തു മു​​ത​​ലെ​​ടു​​ത്താ​​ണ് എ​​ൽ​​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സ​​ത്തി​​നു നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​ത്. ന​​ഗ​​ര​​സ​​ഭ​​യി​​ൽ വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും അ​​വി​​ശ്വാ​​സ പ്ര​​മേ​​യ ച​​ർ​​ച്ച​​യി​​ൽ​​നി​​ന്നു ബി​​ജെ​​പി വി​​ട്ടു​​നി​​ൽ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു യു​​ഡി​​എ​​ഫ് പ്ര​​തീ​​ക്ഷ. ഇ​​തി​​നാ​​യി ദൂ​​ത​​ൻ​​മാ​​ർ മു​​ഖേ​​ന ജി​​ല്ല​​യി​​ലെ മു​​തി​​ർ​​ന്ന കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ൾ ബി​​ജെ​​പി കൗ​​ണ്‍​സി​​ല​​ർ​​മാ​​രെ ബ​​ന്ധ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രു​​ന്നു.