യു​ഡി​എ​ഫി​നെ അ​​ടി​​മു​​ടി വി​​മ​​ർ​​ശി​​ച്ച് എ​​ൽ​​ഡി​​എ​​ഫ്, ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ
Friday, September 24, 2021 11:16 PM IST
കോ​​ട്ട​​യം: അ​​വി​​ശ്വാ​​സ പ്ര​​മേ​​യ ച​​ർ​​ച്ച​​യി​​ൽ ന​​ഗ​​ര​​സ​​ഭ​​യി​​ലെ യു​​ഡി​​എ​​ഫ് ഭ​​ര​​ണ​​ത്തെ അ​​ടി​​മു​​ടി വി​​മ​​ർ​​ശി​​ച്ച് എ​​ൽ​​ഡി​​എ​​ഫ്, ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ.
ചെ​​യ​​ർ​​പേ​​ഴ്സ​​ണെ വ്യ​​ക്തി​​പ​​ര​​മാ​​യി വി​​മ​​ർ​​ശി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​യി​​രു​​ന്നു പ​​ല അം​​ഗ​​ങ്ങ​​ളു​​ടെ​​യും വി​​മ​​ർ​​ശ​​നം. രാ​​വി​​ലെ 10ന് ​​എ​​ത്തി വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വീ​​ട്ടി​​ൽ പോ​​യി​​രു​​ന്ന ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഓ​​ഫീ​​സ് സ​​മ​​യ​​ത്തു മാ​​ത്രം ജോ​​ലി ചെ​​യ്തു. അ​​വ​​സ​​രം കി​​ട്ടി​​യി​​ട്ടും പാ​​ഠം പ​​ഠി​​ച്ചി​​ല്ലെ​​ന്നും പ്ര​​തി​​പ​​ക്ഷം ആ​​രോ​​പി​​ച്ചു.
ജ​​ന​​ങ്ങ​​ളു​​ടെ ക്ഷേ​​മ​​ത്തി​​നു താ​​ത്പ​​ര്യ​​മി​​ല്ലാ​​ത്ത ഭ​​ര​​ണ​​സ​​മി​​തി​​യാ​​ണു ന​​ഗ​​ര​​സ​​ഭ​​യി​​ലേ​​തെ​​ന്നു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഷീ​​ജ അ​​നി​​ൽ ആ​​രോ​​പി​​ച്ചു. ന​​ഗ​​ര​​സ​​ഭ​​യ്ക്കു മു​​ന്നി​​ലെ ആ​​കാ​​ശ​​പ്പാ​​ത തു​​രു​​ന്പെ​​ടു​​ത്ത​​തു​​പോ​​ലെ ന​​ഗ​​ര​​സ​​ഭ​​യി​​ലെ വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും മു​​ര​​ടി​​ച്ചു. യു​​ഡി​​എ​​ഫി​​ലെ പ​​ട​​ല​​പ്പി​​ണ​​ക്ക​​ങ്ങ​​ൾ ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണ​​ത്തെ​​യും ബാ​​ധി​​ച്ചു​​വെ​​ന്നും ഷീ​​ജ പ​​റ​​ഞ്ഞു.
ആ​​രോ​​ഗ്യം, ക്ഷേ​​മം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ടി​​യ​​ന്ത​​ര കാ​​ര്യ​​ങ്ങ​​ൾ​​ക്ക് അ​​നു​​മ​​തി നി​​ഷേ​​ധി​​ക്കു​​ക​​യും അ​​നാ​​വ​​ശ്യ കാ​​ര്യ​​ങ്ങ​​ൾ​​ക്ക് മു​​ൻ​​കൂ​​ർ ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്ന ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബി​​ജെ​​പി അം​​ഗ​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യി നി​​രാ​​ക​​രി​​ച്ചു​​വെ​​ന്നു ബി​​ജെ​​പി നേ​​താ​​വ് അ​​നി​​ൽ​​കു​​മാ​​ർ പ​​റ​​ഞ്ഞു. അ​​ധി​​കാ​​ര​​ത്തി​​ന്‍റെ മൂ​​ല്യം മ​​ന​​സി​​ലാ​​ക്കാ​​ത്ത ഭ​​ര​​ണ​​സ​​മി​​തി​​യാ​​യി​​രു​​ന്നു ന​​ഗ​​ര​​സ​​ഭ​​യി​​ലേ​​തെ​​ന്നു ബി​​ജെ​​പി ക​​ക്ഷി നേ​​താ​​വ് കെ. ​​ശ​​ങ്ക​​ര​​ൻ പ​​റ​​ഞ്ഞു.
എ​​ൽ​​ഡി​​എ​​ഫി​​ൽ​​നി​​ന്ന് ജോ​​സ് പ​​ള്ളി​​ക്കു​​ന്നേ​​ൽ, സു​​നു സാ​​റാ ജോ​​ണ്‍, ഷേ​​ബാ മാ​​ർ​​ക്കോ​​സ്, എം.​​എ​​സ്. വേ​​ണു​​ക്കു​​ട്ട​​ൻ, പി.​​എ​​ൻ. സ​​ര​​സ​​മ്മാ​​ൾ, ടി.​​എ​​ൻ. മ​​നോ​​ജ് എ​​ന്നി​​വ​​രും ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് വി​​നു ആ​​ർ. മോ​​ഹ​​ൻ, റീ​​ബാ വ​​ർ​​ക്കി, ബി​​ജു​​കു​​മാ​​ർ പാ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​രും ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.