യു​ഡി​എ​ഫി​നു​ള്ളി​ലെ അ​വി​ശ്വാ​സം എ​ൽ​ഡി​എ​ഫി​ന് ആ​ശ്വാ​സ​മാ​യി
Friday, September 24, 2021 11:16 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ഭ​​ര​​ണ​​ത്തി​​ൽ യു​​ഡി​​എ​​ഫി​​നു​​ള്ളി​​ലെ അ​​വി​​ശ്വാ​​സം എ​​ൽ​​ഡി​​എ​​ഫി​​ന് ആ​​ശ്വാ​​സ​​മാ​​യി. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ 21നു ​​ബി​​ൻ​​സി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ്ഥാ​​ന​​ത്തേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട അ​​ന്നു മു​​ത​​ൽ യു​​ഡി​​എ​​ഫി​​ൽ ര​​ണ്ടു ചേ​​രി രൂ​​പ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ചെ​​യ​​ർ​​പേ​​ഴ്സ​​ണെ അ​​നു​​കൂ​​ലി​​ക്ക​​ന്ന​​വ​​രും വൈ​​സ്ചെ​​യ​​ർ​​മാ​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന മ​​റ്റൊ​​രു ഗ്രൂ​​പ്പും സ​​ജീ​​വ​​മാ​​യി​​രു​​ന്നു.

സീ​​റ്റ് നി​​ഷേ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വ​​ത്തെ വെ​​ട്ടി​​ലാ​​ക്കി ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചു​ വി​​ജ​​യി​​ച്ചു​​വ​​ന്ന​​താ​​ണ്. കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ സം​​ക്രാ​​ന്തി ചാ​​മ​​ത്ത​​റ ഷോ​​ബി ലൂ​​ക്കോ​​സ് ഗാ​​ന്ധി​​ന​​ഗ​​ർ സൗ​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​നി​​രു​​ന്നെ​​ങ്കി​​ലും വ​​നി​​താ​​സം​​വ​​ര​​ണ​​മാ​​യ​​തോ​​ടെ ഭാ​​ര്യ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
ബി​​ൻ​​സി​​യെ അം​​ഗീ​​ക​​രി​​ക്കാ​​ൻ യു​​ഡി​​എ​​ഫ് ത​​യാ​​റാ​​കാ​​തെ വ​​ന്ന​​തോ​​ടെ മ​​റ്റൊ​​രാ​​ളെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കു​​ക​​യും ഇ​​വ​​ർ സ്വ​​ത​​ന്ത്ര​​യാ​​യി രം​​ഗ​​ത്തെ​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു.

ബി​​ൻ​​സി വി​​ജ​​യി​​ക്കു​​ക​​യും 52 അം​​ഗ​​ങ്ങ​​ളു​​ള്ള ന​​ഗ​​ര​​സ​​ഭ​​യി​​ൽ ആ​​ർ​​ക്കും ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ക്കാ​​തെ​​യു​​മാ​​യി. എ​​ൽ​​ഡി​​എ​​ഫി​​ന് 22, യു​​ഡി​​എ​​ഫി​​ന് 21, ബി​​ജെ​​പി എ​ട്ട് എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ക്ഷി​​നി​​ല. ചെ​​യ​​ർ​​മാ​​ൻ മ​​ത്സ​​ര​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫി​​ലെ ഷീ​​ജാ അ​​നി​​ലും ബി​​ൻ​​സി​​യെ ഒ​​പ്പം കൂ​​ട്ടി യു​​ഡി​​എ​​ഫും ബി​​ജെ​​പി​​യി​​ൽ​​നി​​ന്ന് റീ​​ബാ വ​​ർ​​ക്കി​​യും മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. ഷീ​​ജ​​യ്ക്കും ബി​​ൻ​​സി​​ക്കും 22 വോ​​ട്ട് വീ​​തം ല​​ഭി​​ച്ച​​തോ​​ടെ ന​​റു​​ക്കെ​​ടു​​പ്പി​​ൽ ബി​​ൻ​​സി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ്ഥാ​​ന​​ത്തെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

പാരയായി പാളയത്തിൽ പട

ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍, വൈ​​സ്ചെ​​യ​​ർ​​മാ​​ൻ ഗ്രൂ​​പ്പു​​ക​​ൾ പ​​ല​​വേ​​ദി​​ക​​ളും നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ടി. മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ ചേ​​ർ​​ന്ന കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​നെ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ വി​​മ​​ർ​​ശി​​ച്ച​​ത് ഏ​​റെ വാ​​ർ​​ത്താ പ്രാ​​ധാ​​ന്യം നേ​​ടി​​യി​​രു​​ന്നു. രാ​ഷ്‌​ട്രീ​​യ പ​​രി​​ജ്‌​ഞാ​​നം കു​​റ​​വു​​ള്ള ബി​​ൻ​​സി​​യെ ഒ​​രു​​വി​​ഭാ​​ഗം ഹൈ​​ജാ​​ക്ക് ചെ​​യ്യു​​ന്നു​​വെ​​ന്നായിരുന്നു ആ​​രോ​​പ​​ണം. പ്ര​​ശ്നം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ ഡി​​സി​​സി നേ​​തൃ​​ത്വ​​വും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലും ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി​​യെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. തുടർന്ന് എ​​ൽ​​ഡി​​എ​​ഫ് ചെ​​യ​​ർ​​പേ​​ഴ്സ​​ണെ​​തി​​രേ പ്ര​​തി​​ഷേ​​ധം ക​​ടു​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ സ്പി​​ൽ​​ഓ​​വ​​ർ പ​​ദ്ധ​​തി​​ക്ക് ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​മാ​​ണ് ഡി​​പി​​സി​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. ഇതിന് കാ​​ല​​താ​​മ​​സം നേ​​രി​​ട്ട​​തും മ​​റ്റു​​ചി​​ല പ്ര​​ശ്ന​​ങ്ങ​​ളും ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി എ​​ൽ​​ഡി​​എ​​ഫ് രം​​ഗ​​ത്തെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

കോ​​ണ്‍​ഗ്ര​​സി​​ലെ ഗ്രൂ​​പ്പ് പോ​​ര് മ​​റ​​നീ​​ക്കി പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ ബി​​ൻ​​സി​​യെ പു​​റ​​ത്താ​​ക്കാ​​ൻ ഒ​​പ്പം​​ നി​​ന്ന​​വ​​രും ചേ​​ർ​​ന്നെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്. അ​​വി​​ശ്വാ​​സ​​ത്തെ ആ​​ദ്യം എ​​തി​​ർ​​ത്ത ബി​​ജെ​​പി പി​​ന്നീ​​ട് അം​​ഗീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കോ​​ണ്‍​ഗ്ര​​സി​​ലെ ഏ​​താ​​നും പേ​​ർ ഇ​​തി​​നാ​​യി ബി​​ജെ​​പി​യെ ​​സ​​ഹാ​​യിച്ചെന്നും പ​​റ​​യു​​ന്നു.