സി​പി​എ​മ്മി​ന്‍റെ കോ​ട്ട​യം മോ​ഡ​ൽ കൂ​ട്ടു​കെ​ട്ടി​ൽ കേ​ര​ളം ഞെ​ട്ടി
Friday, September 24, 2021 11:16 PM IST
കോ​​ട്ട​​യം: രാ​​ഷ്‌​ട്രീ​​യ സ​​ദാ​​ചാ​​രം ലം​​ഘി​​ച്ച് ബി​​ജെ​​പി​​യു​​മാ​​യി കൂ​​ട്ടു​​ചേ​​ർ​​ന്ന സി​​പി​​എ​​മ്മി​​ന്‍റെ കോ​​ട്ട​​യം മോ​​ഡ​​ൽ കൂ​​ട്ടു​​കെ​​ട്ടി​​ൽ കേ​​ര​​ളം ഞെ​​ട്ടി​​യി​​രി​​ക്കു​​ക​​യാണ്. ജി​​ല്ല​​യി​​ൽ 30 കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ എ​​സ്ഡി​​പി​​ഐ​​യു​​മാ​​യും കോ​​ട്ട​​യ​​ത്ത് ബി​​ജെ​​പി​​യു​​മാ​​യി കൂ​​ട്ടു​​ചേ​​രു​​ന്ന സി​​പി​​എ​​മ്മി​​ന്‍റെ വ്യ​​തി​​യാ​​ന​​ത്തെ കോ​​ട്ട​​യ​​ത്തെ ജ​​ന​​മ​​ന​​സാ​​ക്ഷി ഒ​​രി​​ക്ക​​ലും അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും സാ​​ക്ഷ​​ര ന​​ഗ​​ര​​ത്തെ അ​​ധ​​മ​​ത്വ​​ത്തി​​ലേ​​ക്ക് ത​​ള്ളി​​വി​​ടു​​കയുമാ​​ണ് സി​​പി​​എം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.
ബി​​ജെ​​പി​​യു​​മാ​​യി കൂ​​ട്ടു​​ചേ​​ർ​​ന്ന​​തി​​ലൂ​​ടെ സി​​പി​​എം ഷെ​​യ്പ്പി​​ല്ലാ​​ത്ത പാ​​ർ​​ട്ടി​​യാ​​യി മാ​​റി. ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ​​മു​​ന്ന​​ണി​​യി​​ലെ ഇ​​ട​​തു​​പ​​ക്ഷ മ​​ന​​സു​​ള്ള​​വ​​ർ ഇ​​ത് അം​​ഗീ​​ക​​രി​​ക്കി​​ല്ല. അ​​വി​​ശ്വാ​​സ പ്ര​​മേ​​യം കൊ​​ണ്ടു​​വ​​രാ​​ൻ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് അ​​വ​​കാ​​ശ​​മു​​ണ്ട്. ബി​​ജെ​​പി മു​​ന്ന​​ണി​​യു​​മാ​​യി ചേ​​ർ​​ന്ന് പ്ര​​തി​​പ​​ക്ഷം ക്വാ​​റം തി​​ക​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​വി​​ശ്വാ​​സ പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​തി​​പ​​ക്ഷം പ​​റ​​ഞ്ഞ​​ത് ബി​​ജെ​​പി​​യു​​മാ​​യി കൂ​​ട്ടു​​കൂ​​ടു​​ന്ന​​തി​​ൽ ഒ​​രു തെ​​റ്റു​​മി​​ല്ലെ​​ന്നാ​​ണ്. മാ​​ർ​​ക്സി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ സം​​സ്ഥാ​​ന​​നേ​​തൃ​​ത്വം ഇ​​ത് അം​​ഗീ​​ക​​രി​​ക്കു​​ന്നു​​ണ്ടോ​​. ബി​​ജെ​​പി​​യു​​മാ​​യി ക​​ച്ച​​വ​​ടം ന​​ട​​ത്തി​​യ സി​​പി​​എം ജ​​നാ​​ധി​​പ​​ത്യ​​ത്തെ കീ​​ഴ്പ്പെ​​ടു​​ത്തി. ഒ​​രു നു​​ക​​ത്തി​​ൽ ബി​​ജെ​​പി​​യേ​​യും എ​​സ്ഡി​​പി​​ഐ​​യേ​​യും കൂ​​ട്ടി​​കെ​​ട്ടി സി​​പി​​എം ജ​​ല്ലി​​ക്കെ​​ട്ട് ന​​ട​​ത്തു​​ക​​യാ​​ണ്.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ
എം​​എ​​ൽ​​എ
സി​​പി​​എം ഏ​​തു​​ ന​​ട​​പ​​ടി​​യും
സ്വീ​​ക​​രി​​ക്കു​​മെ​​ന്ന​​തി​​ന്‍റെ തെ​​ളി​​വ്
കോ​​ട്ട​​യം: അ​​ധി​​കാ​​ര​​ത്തി​​നു​​വേ​​ണ്ടി സി​​പി​​എം ഏ​​തു​​ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കു​​മെ​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​ണു കോ​​ട്ട​​യ​​ത്തെ സി​​പി​​എം, ബി​​ജെ​​പി കൂ​​ട്ടു​​കെ​​ട്ട്. ഭ​​ര​​ണ​​പ​​രാ​​ജ​​യ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി പ്ര​​തി​​പ​​ക്ഷ​​മാ​​ണ്. വി​​ക​​സ​​ന സ്റ്റാ​ൻ​ഡിം​​ഗ് ക​​മ്മി​​റ്റി ഉ​​ൾ​​പ്പെ​​ടെ പ്ര​​തി​​പ​​ക്ഷ​​മാ​​ണ് ഭ​​രി​​ക്കു​​ന്ന​​ത്. ബി​​ജെ​​പി​​യു​​ടെ ന​​ഗ​​ര​​സ​​ഭ കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ​​ക്ക് അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​യ്ക്കാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലാ​​യി​​രു​​ന്നു. ബി​​ജെ​​പി​​യു​​ടെ സം​​സ്ഥാ​​ന​​നേ​​താ​​വ് ഇ​​ന്ന​​ലെ രാ​​വി​​ലെ കോ​​ട്ട​​യ​​ത്ത് എ​​ത്തി കൗ​​ണ്‍​സി​​ല​​ർ​​മാ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത് സം​​സ്ഥാ​​ന​ത​​ല​​ത്തി​​ലു​​ള്ള സി​​പി​​എം-​​ബി​​ജെ​​പി കൂ​​ട്ടു​​കെ​​ട്ടി​​ന്‍റെ​​യും പ​​ര​​സ്പ​​ര സ​​ഹ​​യ ക​​ന്പ​​നി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്. കോ​​ണ്‍​ഗ്ര​​സി​​ന്‍റെ 22 കൗ​​ണ്‍​സി​​ല​​ർ​​മാ​​രും ഒ​​റ്റ​​ക്കെ​​ട്ടാ​​ണ്. ഒ​​ര​​ഭി​​പ്രാ​​യ ഭി​​ന്ന​​ത​​യു​​മി​​ല്ല. പ്ര​​തി​​പ​​ക്ഷ കൗ​​ണ്‍​സി​​ല​​ർ​​മാ​​രി​​ൽ വി​​ശ്വാ​​സ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ സി​​പി​​എം പോ​​ലീ​​സ് സു​​ര​​ക്ഷ​​യി​​ൽ പ്ര​​ത്യേ​​ക വാ​​ഹ​​ന​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭ​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണെ​​ന്നും ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കു​​റ്റ​​പ്പെ​​ടു​​ത്തി. ബി​​ജെ​​പി-​​സി​​പി​​എം നേ​​താ​​ക്ക​​ളു​​ടെ​​യാ​​ണെ​​ന്ന രീ​​തി​​യി​​ൽ ചി​​ല വോ​​യ്സ് സ​​ന്ദേ​​ശ​​ങ്ങ​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യാ​​യി​​ൽ പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്.

നാ​​ട്ട​​കം സു​​രേ​​ഷ്
ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ്
പ്ര​​തി​​പ​​ക്ഷ​​വും ബി​​ജെ​​പി​​യും
വി​​ക​​സ​​നം ത​​ട​​സ​​പ്പെ​​ടു​​ത്തി
കോ​​ട്ട​​യം: ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ്ഥാ​​ന​​ത്ത് എ​​ത്തി​​യ നാ​​ൾ മു​​ത​​ൽ പ്ര​​തി​​പ​​ക്ഷ​​വും ബി​​ജെ​​പി​​യും വി​​ക​​സ​​നം ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന ന​​യ​​സ​​മീ​​പ​​ന​​മാ​​ണ് സ്വീ​​ക​​രി​​ച്ചി​​രു​​ന്നത്. വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ധി​​ക്ഷേ​​പ​​വു​​മു​​ണ്ടാ​​യി. കൗ​​ണ്‍​സി​​ൽ യോ​​ഗ​​ങ്ങ​​ൾ ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​മീ​​പ​​നം പ്ര​​തി​​പ​​ക്ഷം സ്വീ​​ക​​രി​​ച്ചു. ഒ​​രു പ​​ദ്ധ​​തി പോ​​ലും ലാ​​പ്സാ​​ക്കി​​യി​​ട്ടി​​ല്ല. സാ​​ങ്കേ​​തി​​ക ത​​ക​​രാ​​റു​​മൂ​​ല​​മാ​​ണു പ​​ദ്ധ​​തി സ​​മ​​ർ​​പ്പി​​ക്കാ​​ൻ കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​യ​​ത്. പ​​ല ന​​ഗ​​ര​​സ​​ഭ​​ക​​ൾ​​ക്കും ഇ​​തു സം​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്.

ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ

ജ​​നാ​​ധി​​പ​​ത്യ​​ത്തോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​
കോ​​ട്ട​​യം: ഈ​​രാ​​റ്റു​​പേ​​ട്ട മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ എ​​സ്ഡി​​പി​​യെ കൂ​​ട്ടു​​പി​​ടി​​ച്ചു യു​​ഡി​​എ​​ഫ് ഭ​​ര​​ണം അ​​ട്ടി​​മ​​റി​​ച്ച എ​​ൽ​​ഡി​​എ​​ഫ്, കോ​​ട്ട​​യം മു​​നി​​സി​​പ്പാ​​ലി​​റ്റി ബി​​ജെ​​പി​​യെ കൂ​​ട്ടു​​പി​​ടി​​ച്ച് ഭ​​ര​​ണം അ​​ട്ടി​​മ​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​ത്തോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ. ഇ​​ത്ത​​രം അ​​വി​​ഹി​​ത കൂ​​ട്ടു​​കെ​​ട്ടി​​ലൂ​​ടെ കേ​​ര​​ള​​ത്തി​​ലെ എ​​ൽ​​ഡി​​എ​​ഫ് വ​​ർ​​ഗീ​​യ ക​​ക്ഷി​​ക​​ളു​​ടെ ഫെ​​ഡ​​റേ​​ഷ​​നാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ ആ​​രോ​​പി​​ച്ചു.

സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ
യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ