മാഞ്ഞൂരിനെ മാതൃകയാക്കി മറ്റു പഞ്ചായത്തുകളും വില കുറയ്ക്കണം
Friday, September 24, 2021 11:16 PM IST
ക​​ടു​​ത്തു​​രു​​ത്തി: മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത​​ധി​​കൃ​​ത​​ർ ഇ​​ട​​പെ​​ട്ട് പോ​​ത്തി​​റ​​ച്ചി വി​​ല 340 ആ​​യി ഏ​​കീ​​ക​​രി​​ച്ച​​തു​​പോ​​ലെ മ​​റ്റു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും പോ​​ത്തി​​റി​​ച്ച​​യു​​ടെ വി​​ല ഏ​​കീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി.
ജി​​ല്ല​​യി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വി​​വി​​ധ​​ത​​രം ഇ​​റ​​ച്ചി​​ക​​ൾ​​ക്കു പ്ര​​ത്യേ​​കി​​ച്ചു പോ​​ത്തി​​റ​​ച്ചി​​ക്കു കൊ​​ള്ള​​വി​​ല​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. മു​​ള​​ക്കു​​ളം, ക​​ടു​​ത്തു​​രു​​ത്തി, ഞീ​​ഴൂ​​ർ, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് തു​​ട​​ങ്ങി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​ല്ലാം പ​​ല സ്ഥ​​ല​​ത്തും പ​​ല​​വി​​ല​​യാ​​ണ്. 360 മു​​ത​​ൽ 380 രൂ​​പാ വ​​രെ​​യാ​​ണു ത​​രം​​പോ​​ലെ ക​​ച്ച​​വ​​ട​​ക്കാ​​ർ ഈ​​ടാ​​ക്കു​​ന്ന​​ത്.
മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത​​ധി​​കൃ​​ത​​ർ ഇ​​ട​​പെ​​ട്ട് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ൽ പോ​​ത്തി​​റി​​ച്ചി വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​വ​​രു​​ടെ യോ​​ഗം വി​​ളി​​ച്ചു ചേ​​ർ​​ത്തി​​രു​​ന്നു. 380 രൂ​​പ​​യാ​​യി​​രു​​ന്നു ഈ ​​പ്ര​​ദേ​​ശ​​ത്ത് പോ​​ത്തി​​റ​​ച്ചി​​ക്ക് ഈ​​ടാ​​ക്കി​​യി​​രു​​ന്ന​​ത്.
ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി​​യി​​ൽ​​നി​​ന്നു​​ള്ള നി​​ർ​​ദേ​​ശ​​വും ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശ​​വു​​മ​​നു​​സ​​രി​​ച്ചു ജി​​ല്ല​​യി​​ലെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല ഏ​​കീ​​ക​​രി​​ക്കാ​​നും ന്യാ​​യ​​വി​​ല​​യി​​ലെ​​ത്തി​​ക്കാ​​നും ഇ​​ട​​പെ​​ട​​ണ​​മെ​​ന്നാ​​വ​​ശ്യ​​പെ​​ട്ട് പ​​ഞ്ചാ​​യ​​ത്ത് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഓ​​ഫീ​​സി​​ൽ​​നി​​ന്നും പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ടി​​മാ​​ർ​​ക്ക് രേ​​ഖാ​​മൂ​​ലം ക​​ത്ത് ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​ത​​നു​​സ​​രി​​ച്ചാ​​ണു മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ഇ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​റ്റ് ഇ​​റ​​ച്ചി വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​വ​​രെ വി​​ളി​​ച്ചു ചേ​​ർ​​ത്ത് അ​​ത്ത​​ര​​ക്കാ​​രു​​ടെ വി​​ൽ​​പ​​ന​​യി​​ലും വി​​ല​​നി​​ല​​വാ​​രം ഏ​​കീ​​ക​​രി​​ക്കു​​മെ​​ന്നാ​​ണ് മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ജി​​ല്ല​​യി​​ൽ പോ​​ത്തി​​റ​​ച്ചി​​ക്കു കൊ​​ള്ള​​വി​​ല​​യാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​തെ​​ന്നും വി​​ല കു​​റ​​യ്ക്ക​​ണ​​മെ​​ന്നു​​മാ​​വ​​ശ്യ​​പ്പെ​​ട്ട് പെ​​രു​​വ സ്വ​​ദേ​​ശി റി​​ട്ട​. അ​​ധ്യാ​​പ​​ക​​ൻ ക​​ള​​രി​​ക്ക​​ൽ കെ.​​വി. ജോ​​ർ​​ജ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​നു പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു.
ഇ​​തു ത​​ങ്ങ​​ളു​​ടെ പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന​​ത​​ല്ലെ​​ന്നു പ​​റ​​ഞ്ഞ് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഭ​​ക്ഷ്യ​​വ​​കു​​പ്പ് മ​​ന്ത്രി​​ക്ക് നി​​വേ​​ദ​​നം കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. ത​​ന്‍റെ പ​​രാ​​തി​​യി​​ൽ ന​​ട​​പ​​ടി​​യെ​​ന്താ​​യി എ​​ന്ന​​റി​​യു​​ന്ന​​തി​​ന് മു​​ന്പ് ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ലം ജോ​​ർ​​ജ് മ​​ര​​ണ​​മ​​ട​​ഞ്ഞു.
ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ യാ​​തൊ​​രു​​വി​​ധ പ​​രി​​ശോ​​ധ​​ന​​യും ഇ​​ല്ലാ​​തെ​​യാ​​ണു വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ക​​ശാ​​പ്പ് ശാ​​ല​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.
ക​​ശാ​​പ്പു​​ശാ​​ല​​ക​​ളി​​ൽ വി​​ല എ​​ഴു​​തി പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​ണ​​മെ​​ന്നും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ നി​​ബ​​ന്ധ​​ക​​ൾ പാ​​ലി​​ച്ചാ​​യി​​രി​​ക്ക​​ണം ക​​ശാ​​പ്പു ന​​ട​​ത്തേ​​ണ്ട​​തെ​​ന്നും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ​​രി​​ശോ​​ധ​​ന ക​​ർ​​ശ​​ന​​മാ​​ക്കു​​മെ​​ന്നും നി​​ബ​​ന്ധ​​ന ലം​​ഘി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നു​​മാ​​ണ് മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
നി​​വേ​​ദ​​നം ന​​ൽ​​കി
മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ൽ പോ​​ത്തി​​റി​​ച്ചി​​യു​​ടെ വി​​ല കു​​റ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജ​​ന​​കീ​​യ പ്ര​​തി​​ക​​ര​​ണ​​വേ​​ദി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടി.​​കെ. വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി. നി​​വേ​​ദ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 11നു ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​ദേ​​ശ​​ത്തെ ക​​ശാ​​പ്പു​​കാ​​രു​​ടെ​​യും കോ​​ൾ​​ഡ് സ്റ്റോ​​റേ​​ജ് വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും ആ​​രോ​​ഗ്യ​വ​​കു​​പ്പ​​ധി​​കൃ​​ത​​രു​​ടെ​​യും യോ​​ഗം വി​​ളി​​ക്കു​​മെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു.
മു​​ള​​ക്കു​​ള​​ത്ത് 360 മു​​ത​​ൽ 380 രൂ​​പ വ​​രെ​​യാ​​ണു ക​​ച്ച​​വ​​ട​​ക്കാ​​ർ ഈടാക്കുന്നു​​ന്ന​​ത്.