കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​ വൈ​ദി​ക​ർ മാ​ർ ക​ല്ല​റ​ങ്ങാ​ട്ടി​നെ സ​ന്ദ​ർ​ശി​ച്ചു
Friday, September 24, 2021 11:16 PM IST
പാലാ: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ ഫാ. ​​ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം, ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ രൂ​​പ​​ത​​യി​​ൽ​​നി​​ന്നു​​ള്ള വൈ​​ദി​​ക​​രു​​ടെ പ്ര​​തി​​നി​​ധി​​സം​​ഘം ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു. രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ, രൂ​​പ​​ത മു​​ൻ മേ​​ല​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​രു​​ടെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ നി​​ന്നു​​ള്ള വി​​വി​​ധ പ്ര​​തി​​നി​​ധി​​സം​​ഘ​​ങ്ങ​​ൾ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​നെ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​ത്. പാ​​ലാ രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​രാ​​യ ഫാ. ​​ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, ഫാ. ​​ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​ന​​ത്ത്, പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ. ​​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ൽ എ​​ന്നി​​വ​​രു​​മാ​​യും പ്ര​​തി​​നി​​ധി​​സം​​ഘം ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി.