കൂ​രോ​പ്പ​ട​യ്ക്ക് അഭിമാനമായി ആ​ര്യ ആ​ർ. നാ​യ​ർ
Friday, September 24, 2021 11:16 PM IST
കൂ​​രോ​​പ്പ​​ട: സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ 113-ാം റാ​​ങ്ക് നേ​​ടി​​യ ആ​​ര്യ ആ​​ർ. നാ​​യ​​ർ വീ​​ണ്ടും കൂ​​രോ​​പ്പ​​ട​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യി.
2019 ൽ ​​സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ 301-ാം റാ​​ങ്ക് നേ​​ടി​​യ ആ​​ര്യ, വീ​​ണ്ടും പ​​രീ​​ക്ഷ എ​​ഴു​​തി 113-ാം റാ​​ങ്കി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ പോ​​സ്റ്റ​​ൽ സ​​ർ​​വീ​​സി​​ൽ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ച ആ​​ര്യ ഡ​​ൽ​​ഹി​​യി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ്.
ഇ​​തി​​നി​​ട​​യി​​ലാ​​ണ് മി​​ക​​ച്ച റാ​​ങ്കി​​ലേ​​ക്ക് എ​​ത്തു​​ന്ന​​തി​​ന് വേ​​ണ്ടി വീ​​ണ്ടും പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്. കൂ​​രോ​​പ്പ​​ട ഗ്രാ​​മ​​ത്തി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി സി​​വി​​ൽ സ​​ർ​​വീ​​സ് റാ​​ങ്ക് എ​​ത്തി​​ച്ച ആ​​ര്യ​​യു​​ടെ ഉ​​ജ്വല നേ​​ട്ട​​ത്തി​​ൽ വീ​​ട്ടു​​കാ​​രും നാ​​ട്ടു​​കാ​​രും ഒ​​രു​​പോ​​ലെ ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ്. കൂ​​രോ​​പ്പ​​ട അ​​ര​​വി​​ന്ദം വീ​​ട്ടി​​ൽ റി​​ട്ട. ജോ. ​​ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​ർ ജി. ​രാ​​ധാ​​കൃ​​ഷ്ണ​​ൻ നാ​​യ​​രു​​ടെ​​യും റി​​ട്ട. അ​​ധ്യാ​​പി​​ക എം.​​എ​​സ്. സു​​ജാ​​ത​​യു​​ടെ​​യും മ​​ക​​ളാ​​ണ്. കാ​​ന​​റാ ബാ​​ങ്കി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന അ​​ര​​വി​​ന്ദ് ആ​​ർ. നാ​​യ​​ർ സ​​ഹോ​​ദ​​ര​​നാ​​ണ്.