കോ​വി​ഡ് മ​ര​ണ​ധ​ന​സ​ഹാ​യം: മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും
Friday, September 24, 2021 9:39 PM IST
പാ​ലാ: കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കു സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്കു​ന്ന ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എം​എ​ല്‍​എ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ണെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍​ക്കു പാ​ലാ മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ള്‍​ക്കു ഓ​ഫീ​സി​ല്‍ സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്നും എം​എ​ല്‍​എ​യു​ടെ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

സ​മ​ര​ങ്ങ​ള്‍ രാഷ്‌ട്രീയപ്രേരി​തം:
ക​ട​നാ​ട് ബാ​ങ്ക്

ക​ട​നാ​ട്: രാഷ്‌ട്രീയ നേ​ട്ട​ത്തി​നാ​യി ക​ട​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​നെ​തി​രേ ദു​രാ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. സാ​ബു പ​റ​ഞ്ഞു. നാ​ളു​ക​ളാ​യി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി ബാ​ങ്കി​നെ ത​ക​ര്‍​ക്കാ​മെ​ന്ന ഉ​ദ്ദേ​ശ​മാ​ണ് സ​മ​ര​ങ്ങ​ള്‍​ക്കു പി​ന്നി​ലു​ള്ള​ത്. വാ​യ്പ, ചി​ട്ടി, നി​ക്ഷേ​പം തു​ട​ങ്ങി​യ​വ ന​ല്ല നി​ല​യി​ല്‍ മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ടെ​ന്നും സ​മ​ര​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും രാഷ്‌ട്രീയ പ്രേ​രി​ത​മാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്കു ബോ​ധ്യ​മാ​യെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
തു​ട​ര്‍​ച്ച​യാ​യി ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബാ​ങ്ക് പ്ര​വ​ര്‍​ത്ത​ന ലാ​ഭം നേ​ടി​യി​ട്ടു​ണ്ട്. 2021 ല്‍ ​മാ​ത്രം ഒ​രു കോ​ടി 83 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന ലാ​ഭ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. കു​ടി​ശി​ക നി​വാ​ര​ണ​ത്തി​നാ​യി നി​യ​മ ന​ട​പ​ടി​ക​ളും അ​ദാ​ല​ത്തും ന​ട​ത്തി വ​രി​ക​യാ​ണ്. ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി 30 വ​രെ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.