ട​ര്‍​പ്പോ​ളി​ന്‍ കു​ടി​ലി​ലെ ഒ​റ്റ​മു​റി​യി​ല്‍​നി​ന്ന് സു​ര​ക്ഷി​ത ഭ​വ​ന​ത്തി​ലേ​ക്ക്
Friday, September 24, 2021 9:39 PM IST
പാ​ലാ: വി​ഷ്ണു​പ്രി​യ​യ്ക്കും ശി​വ​പ്രി​യ​യ്ക്കും കൃ​ഷ്ണ​പ്രി​യ​യ്ക്കും സ്വ​സ്ഥ​മാ​യി പ​ഠി​ക്കാ​നും അ​ന്തി​യു​റ​ങ്ങാ​നും സു​ര​ക്ഷി​ത ഭ​വ​ന​മൊ​രു​ങ്ങി. ട​ര്‍​പ്പോ​ളി​ന്‍ കു​ടി​ലി​ലെ പ​രാ​ധീ​ന​ത​ക​ളി​ല്‍​നി​ന്ന് മോ​ച​നം​നേ​ടി തോ​ട​നാ​ല്‍ ക​രു​വാ​ല​യി​ല്‍ ഷാ​ജി–​കു​മാ​രി ദ​മ്പ​തി​മാ​ര്‍ ത​ങ്ങ​ളു​ടെ മൂ​ന്ന് പെ​ണ്‍​മ​ക്ക​ളു​മാ​യി പു​തി​യ വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ള്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ടെ​ന്ന സ്വ​പ്‌​ന​ത്തി​നാ​ണ് സാ​ക്ഷാ​ത്ക്കാ​ര​മാ​യ​ത്.
സി​പി​എം കൊ​ഴു​വ​നാ​ല്‍ ലോ​ക്ക​ല്‍​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ഴ​ര ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം 26ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പ​ന്നി​യാ​മ​റ്റം ക​വ​ല​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍​വ​ഹി​ക്കും.
ഏ​ഴ് വ​ര്‍​ഷ​മാ​യി ട​ര്‍​പ്പോ​ളി​ന്‍ മേ​ഞ്ഞ ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് ഇ​വ​ർ ജീ​വി​തം ന​യി​ച്ചു​വ​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ ദൈ​ന്യാ​വ​സ്ഥ ക​ണ്ട് സി​പി​എം തോ​ട​നാ​ല്‍ ബ്രാ​ഞ്ച് ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ പു​തി​യ വീ​ട് നി​ര്‍​മി​ച്ച് ന​ല്‍​കാ​ന്‍ ന​ട​പ​ടി​യാ​യ​ത്. 650 ച​തു​ര​ശ്ര​യ​ടി​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ണ്‍​ക്രീ​റ്റ് ഭ​വ​ന​ത്തി​ല്‍ ര​ണ്ട് മു​റി, അ​ടു​ക്ക​ള, ഹാ​ള്‍, സി​റ്റൗ​ട്ട്, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍, സു​മ​സ്ക​രാ​യ വ്യ​ക്തി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
നി​ര്‍​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എം. ​ശ്രീ​കു​മാ​ര്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍, എ.​ആ​ര്‍ ശി​വ​ശ​ങ്ക​ര​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യു​ള്ള സ​മി​തി​ക്കാ​യി​രു​ന്നു നി​ര്‍​മാ​ണ ചു​മ​ത​ല. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ആ​ര്‍.​ടി. മ​ധു​സൂ​ദ​ന​ന്‍, പാ​ലാ ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എം. ജോ​സ​ഫ്, ഏ​രി​യാ ക​മ്മി​റ്റി​യം​ഗം ടി.​ആ​ര്‍. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രും സ​ഹാ​യ​മേ​കി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.