മൂന്നി​ല​വ് -മ​ങ്കൊ​മ്പ് റോ​ഡ് പ​ണി ഉ​ട​ന്‍ ആ​രം​ഭി​ക്കും
Friday, September 24, 2021 9:39 PM IST
മൂ​ന്നി​ല​വ്: ര​ണ്ടു വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന മൂ​ന്നി​ല​വ് -മ​ങ്കൊ​മ്പ് റോ​ഡ് നി​ര്‍​മാ​ണം ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കും. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം മൂ​ന്നി​ല​വ് മ​ണ്ഡ​ലം ക​മ്മ​റ്റി ജോ​സ് കെ. ​മാ​ണി മു​ഖേ​നെ പെ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പ​ണി​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്. കെ.​എം. മാ​ണി എം​എ​ല്‍​എ ആ​യി​രു​ന്ന​പ്പോ​ള്‍ അ​നു​വ​ദി​ച്ച മൂ​ന്നു കോ​ടി രൂ​പാ​മു​ട​ക്കി ആ​രം​ഭി​ച്ച നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് മു​ട​ങ്ങി​ക്കി​ട​ന്ന​ത്.

എം​എ​ല്‍​എ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്

മേ​ലു​കാ​വ്: യു​വ​ജ​ന​ത​യു​ടെ ക​ര്‍​മ​ശേ​ഷി രാ​ഷ്ട്ര പു​രോ​ഗ​തി​ക്കു വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. പ​രീ​ക്ഷ​ക​ളി​ല്‍ എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എം​എ​ല്‍​എ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ജോ​ഷ്വാ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​നു​രാ​ഗ് പാ​ണ്ടി​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​സ്, മ​റി​യാ​മ്മ ഫെ​ര്‍​ണാ​ണ്ട​സ്, ബി​ന്‍​സി ടോ​മി, പ്ര​സ​ന്ന സോ​മ​ന്‍, ഷീ​ബാ​മോ​ള്‍ ജോ​സ​ഫ്, ഡെ​ന്‍​സി ബി​ജു, ജോ​യി സ്‌​ക​റി​യ, ജോ​സു​കു​ട്ടി വ​ട്ട​ക്കാ​വു​ങ്ക​ല്‍, ബി​ജു വ​ട്ട​പ്പ​ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.