ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു
Friday, September 24, 2021 9:39 PM IST
ഇ​ട​മ​റ്റം: സ​ഭാ സ​മൂ​ഹം പു​ല​ര്‍​ത്തേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ചാ​ണ് മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ സൂ​ചി​പ്പി​ച്ച​തെ​ന്നും അ​ത് ഏ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തെ ആ​ക്ഷേ​പി​ക്കാ​നു​ദേ​ശി​ച്ച​ല്ലെ​ന്നും ഇ​ട​മ​റ്റം സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി പാ​രി​ഷ് കൗ​ണ്‍​സി​ല്‍ യോ​ഗം വി​ല​യി​രു​ത്തി. വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി മാ​ത്യു മ​ട​ക്ക​നാ​ട്ട് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സി​എം​ഐ ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​സ് നെ​ടും​മ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി​ന്തു​ണ അ​റി​യി​ച്ചു

പാ​ലാ: ക​ട​നാ​ട് ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ര്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ സ​ന്ദ​ര്‍​ശി​ച്ചു പി​ന്തു​ണ അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധി​ച്ചു

മേ​ലു​കാ​വ്മ​റ്റം: വി​ശു​ദ്ധ കു​ര്‍​ബാ​ന മ​ധ്യേ പ്ര​സം​ഗ​ത്തി​ല്‍ ത​ന്‍റെ അ​ജ​ഗ​ണ​ങ്ങ​ള്‍​ക്ക് പാ​ലാ ബി​ഷ​പ് ന​ല്‍​കി​യ ഉ​പ​ദേ​ശ​ത്തി​ന്‍റെ പേ​രി​ല്‍ അ​ദ്ദേ​ഹ​ത്തെ ഒ​റ്റ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​നു​ള്ള ശ്ര​മം അ​പ​ല​നീ​യ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​ത്യു തെ​ക്കേ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് മേ​ലു​കാ​വ് മ​ണ്ഡ​ലം ക​ണ്‍​വെ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ ബി​ഷ​പ് പ​ങ്കു​വ​ച്ച ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​ന​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് മേ​ലു​കാ​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.