എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ സൗ​ജ​ന്യ​ചി​കി​ത്സ​യി​ൽ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് സു​ഖം
Friday, September 24, 2021 9:39 PM IST
കു​റ​വി​ല​ങ്ങാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ. ദേ​വ​മാ​താ കോ​ള​ജി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളാ​ണ് രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​ശ്വാ​സം സ​മ്മാ​നി​ച്ച പ്ര​വ​ർ​ത്ത​നം നാ​ടി​ന് സ​മ്മാ​നി​ക്കു​ന്ന​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക്കൂ​ട്ട​ത്തി​ന്‍റെ കൈ​ക്ക​രു​ത്തി​ൽ വീ​ണ്ടും ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ലും വ​രാ​ന്ത​ക​ളി​ലും സ്ഥാ​നം പി​ടി​ച്ച​ത്. കേ​ടാ​യ കി​ട​ക്ക​ക​ൾ, ക​സേ​ര, മേ​ശ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ സ്റ്റാ​ൻ​ഡ്, ഐ​വി സ്റ്റാ​ൻ​ഡ് എ​ന്നി​വ​യാ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി​യ​ത്. അ​ഞ്ച് സെ​റ്റ് ക​സേ​ര​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ക്കി​യ​തു​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഏ​റെ നേ​ട്ട​മാ​യി.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​മ​ദാ​നം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാം പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​സി കു​ര്യ​ൻ കേ​ഡ​റ്റു​ക​ളെ സ​ന്ദ​ർ​ശി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ സ​തീ​ഷ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25 കേ​ഡ​റ്റു​ക​ളാ​ണ് സേ​വ​ന​ത്തി​ലു​ള്ള​ത്. ഇ​ന്ന് ശ്ര​മ​ദാ​നം സ​മാ​പി​ക്കും. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ൽ​ക്കി​ഷ്, എം.​എ. അ​ഖി​ൽ, അ​രു​ണ്‍​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.