പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി
Friday, September 24, 2021 9:38 PM IST
തീ​ക്കോ​യി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി, സി​ബി എ​സ്ഇ, ഐ​സി​എ​സ്‌​സി, പ്ല​സ് ടു, ​പ​ബ്ലി​ക് പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ലെ റാ​ങ്ക് ജേ​താ​ക്ക​ളെ​യും നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്‌​കൂ​ളു​ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 101 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സി. ജെ​യിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന സം​ഗ​മം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ഷോ​ണ്‍ ജോ​ര്‍​ജ്, പി.​ആ​ര്‍. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ഓ​മ​ന ച​ന്ദ്ര​ന്‍, കെ.​കെ. കു​ഞ്ഞു​മോ​ന്‍, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ൽ ബാ​ബു തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ണി​ക്കു​ട്ടി എ​ബ്ര​ഹാം, വെ​ള്ളി​കു​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ ​സെ​ബാ​സ്റ്റ്യ​ന്‍, തീ​ക്കോ​യി ഗ​വ​ണ്‍​മെ​ന്‍റ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ സൂ​പ്ര​ണ്ട് ജ​യ​പ്ര​സാ​ദ് പി., ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​ത രാ​ജു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ബി​നോ​യി ജോ​സ​ഫ്, മോ​ഹ​ന​ന്‍ കു​ട്ട​പ്പ​ന്‍, ജ​യ​റാ​ണി തോ​മ​സു​കു​ട്ടി മെം​ബ​ര്‍​മാ​രാ​യ സി​റി​ല്‍ റോ​യി, സി​ബി ര​ഘു​നാ​ഥ​ന്‍, മാ​ളു ബി. ​മു​രു​ക​ന്‍, ര​തീ​ഷ് പി.​എ​സ്., മാ​ജി തോ​മ​സ്, ദീ​പ സ​ജി, അ​മ്മി​ണി തോ​മ​സ്, ന​ജീ​മ പ​രി​ക്കൊ​ച്ച്, സെ​ക്ര​ട്ട​റി കെ. ​സാ​ബു​മോ​ന്‍, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റീ​ത്താ​മ്മ എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഉ​ന്ന​ത വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ള്‍​ക്കും 101 കു​ട്ടി​ക​ള്‍​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മൊ​മെ​ന്‍റോ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലും ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലും സ്ഥാ​പി​ച്ച ഓ​ഫ് ഗ്രി​ഡ് സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്‍റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും യോ​ഗ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ര്‍​വ​ഹി​ച്ചു.