പ്ലാ​വ് ന​ടീ​ല്‍ പ​ദ്ധ​തി​ക്ക് ഇ​ന്നു പാ​ലാ​യി​ല്‍ തു​ട​ക്കം
Friday, September 24, 2021 9:38 PM IST
പാ​ലാ: കെ.​എം. മാ​ണി ഫൗ​ണ്ടേ​ഷ​ന്‍റെ​യും വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ​യും ഗ്രീ​ന്‍ വേ​ള്‍​ഡ് ക്ലീ​ന്‍ വേ​ള്‍​ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ പ്ലാ​വ് ന​ടീ​ല്‍ പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്കം. കെ.​എം. മാ​ണി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി ത​ന്‍റെ വീ​ട്ടു​വ​ള​പ്പി​ല്‍ രാ​വി​ലെ ഒ​ന്പ​തി​ന് പ്ലാ​വി​ന്‍ തൈ ​ന​ട്ടു കൊ​ണ്ടാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ന്ത്ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​ലാ മു​നി​സി​പ്പാ​ലി​റ്റി​യി​ലും ഇ​ന്ന് ത​ന്നെ പ്ലാ​വി​ന്‍ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ആ​യി​രം പ്ലാ​വി​ന്‍ തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. ഇ​രു​നൂ​റ് രൂ​പ​യി​ലേ​റെ വി​ല​വ​രു​ന്ന ആ​യു​ര്‍ ജാ​ക്ക് അ​ഥ​വാ വി​യ​റ്റ്‌​നാം സൂ​പ്പ​ര്‍ ഏ​ര്‍​ളി പ്ലാ​വി​ന്‍ തൈ​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ഇ​ന്ന് 2.30 മു​ത​ല്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും താ​ഴെ​പ്പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ച്ച് ല​ഭ്യ​ത അ​നു​സ​രി​ച്ച് സൗ​ജ​ന്യ​മാ​യി പ്ലാ​വി​ന്‍​തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പാ​ലാ മു​നി​സി​പ്പാ​ലി​റ്റി - മു​നി​സി​പ്പ​ല്‍ ഓ​ഫീ​സ് അ​ങ്ക​ണം, ത​ല​നാ​ട് - പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണം, ത​ല​പ്പ​ലം - പ്ലാ​ശ​നാ​ല്‍ ജം​ക്ഷ​ന്‍, ക​രൂ​ര്‍ - ഇ​ട​നാ​ട്, കു​ട​ക്ക​ച്ചി​റ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, വ​ല​വൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം. രാ​മ​പു​രം - രാ​മ​പു​രം ജം​ഗ്ഷ​ന്‍, ക​ട​നാ​ട് - ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണം, ഭ​ര​ണ​ങ്ങാ​നം - ചൂ​ണ്ട​ച്ചേ​രി സ​ഹ​ക​ര​ണ ബാ​ങ്ക്, മേ​ലു​കാ​വ് - പ​യ​സ് മൗ​ണ്ട് ജം​ഗ്ഷ​ന്‍, മൂ​ന്നി​ല​വ് - മൂ​ന്നി​ല​വ് സ​ഹ​ക​ര​ണ ബാ​ങ്ക്, മീ​ന​ച്ചി​ല്‍ - പൂ​വ​ര​ണി, ഇ​ട​മ​റ്റം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, കൊ​ഴു​വ​നാ​ല്‍ - കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ങ്ക​ണം, മു​ത്തോ​ലി - മു​ത്തോ​ലി, പ​ന്ത​ത്ത​ല സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, എ​ലി​ക്കു​ളം - പൈ​ക അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ കോ​ഓ​പ്പ​റേ​റ്റീ​വ് ഇം​പ്രൂ​വ്‌​മെ​ന്‍റ് സൊ​സൈ​റ്റി.