പ​ട്ട​യം: സ്പെ​ഷ​ല്‍ ഓ​ഫീ​സ​റെ നി​യോ​ഗി​ക്ക​ണ​മെ​ന്ന്
Friday, September 24, 2021 9:38 PM IST
കോ​ട്ട​യം: മ​ണി​മ​ല ആ​ല​പ്ര, പ​മ്പാ​വാ​ലി, പൊ​ന്ത​ന്‍​പു​ഴ, വ​ള​കോ​ടി ച​തു​പ്പ്, അം​ബേ​ദ്ക​ര്‍ കോ​ള​നി അ​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 668 പേ​ര്‍​ക്ക് കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഇ​തി​നാ​യി സ്പെ​ഷ​ല്‍ ഓ​ഫീ​സ​റെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്. വ​ന​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ല്‍ കൂ​ടി​യ വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു കി​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ല്‍​എ​മാ​രു​ടെ​യും വ​നം-​റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ചീ​ഫ് വി​പ്പ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.
കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പ്പാ​സി​നാ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ വാ​ല്യു​വേ​ഷ​ന്‍ എ​ടു​ത്തു ന​ല്‍​കു​ന്ന​തി​ന് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ​ത്വ​ര​ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി ശ​ല്യം നേ​രി​ടു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​പി.​കെ. ജ​യ​ശ്രീ, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ (ഹൈ​റേ​ഞ്ച് സ​ര്‍​ക്കി​ള്‍) ജോ​ര്‍​ജി പി. ​മാ​ത്ത​ച്ച​ന്‍, ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​ര്‍ പ്രൊ​ജ​ക്ട് ടൈ​ഗ​ര്‍ പ്ര​മോ​ദ് പി.​പി., അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ജി​നു പു​ന്നൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.