കു​ഞ്ഞു പ്ര​തി​ഭ​ക​ൾ​ക്കാ​യി മി​മി​ക്രി മ​ത്സ​രം
Friday, September 24, 2021 9:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ഞ്ഞു പ്ര​തി​ഭ​ക​ൾ​ക്കാ​യി മി​മി​ക്രി മ​ത്സ​ര​മൊ​രു​ക്കി എ​ൻ​സി​ഡി​സി. ദേ​ശീ​യ ശി​ശു ക്ഷേ​മ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ റൈ​സിം​ഗ് ക്വീ​ൻ സ​ർ​ക്കി​ളാ​ണ് അ​ഭി​ന​യ, അ​നു​ക​ര​ണ ക​ല​ക​ളി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന കു​രു​ന്ന് പ്ര​തി​ഭ​ക​ൾ​ക്കാ​യി മി​മി​ക്രി, മോ​ണോ​ആ​ക്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌. "മി​മി​ക്സ് പ​രേ​ഡ് ജൂ​നി​യ​ർ' എ​ന്ന ഈ ​പ​രി​പാ​ടി​യി​ൽ ഏ​ഴ് വ​യ​സി​നും 14 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. നാ​ളെ രാ​വി​ലെ 11ന് ​സൂം മീ​റ്റി​ലാ​ണ് പ​രി​പാ​ടി. താ​ത്പ​ര്യം ഉ​ള്ള​വ​ർ +91 81368 00993 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.

ജ​ന​കീ​യ​വാ​യ​ന​ശാ​ല​യി​ൽ ഗു​രു​സ്മൃ​തി

പൊ​ൻ​കു​ന്നം: ജ​ന​കീ​യ​വാ​യ​ന​ശാ​ല​യി​ലെ ഗു​രു​നി​ത്യ​പ​ഠ​ന​കേ​ന്ദ്ര​വും ഗു​രു​ജ​ന​വേ​ദി​യും ചേ​ർ​ന്ന് ശ്രീ​നാ​രാ​യ​ണ ഗു​രു​സ്മൃ​തി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ത്തും. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​ഡി. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​എം. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.