വാ​ഹ​ന​മി​ടി​ച്ച നാ​യ​ക്കു​ട്ടി​ക്ക് ര​ക്ഷ​ക​രാ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ
Friday, September 24, 2021 9:38 PM IST
പൊ​ൻ​കു​ന്നം: വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ നാ​യ​ക്കു​ട്ടി​യെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും മൃ​ഗ​സ്‌​നേ​ഹി​ക​ളും ചേ​ർ​ന്ന് മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​ന്ന​ലെ പ​ക​ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി പ​ടി​ക്ക​ൽ നാ​ല് മാ​സ​ത്തോ​ളം പ്രാ​യ​മു​ള്ള നാ​യ​ക്കു​ട്ടി​യെ വാ​ഹ​ന​മി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ നാ​യ​ക്കു​ട്ടി​യെ അ​ഭി​ഭാ​ഷ​ക​രും മ​റ്റും ചേ​ർ​ന്ന് കോ​ട​തി വ​ള​പ്പി​ൽ വെ​ള്ള​വും ഭ​ക്ഷ​ണ​വും മ​റ്റും ന​ൽ​കി പ​രി​ച​രി​ച്ചു. അ​ഭി​ഭാ​ഷ​ക​നാ​യ ഗി​രീ​ഷ് എ​സ്. നാ​യ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും മൃ​ഗ​സ്‌​നേ​ഹി​യു​മാ​യ എ​സ്. ബി​ജു സു​ഹൃ​ത്തു​ക്ക​ൾ ബോ​ബി​ൻ ദേ​വ​സ്യ, പി.​കെ.​റോ​ബി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് ഇ​വ​ർ നാ​യ​ക്കു​ട്ടി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഡോ. ​ബി​നു ഗോ​പി​നാ​ഥ് നാ​യ​യെ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ക​യും ചെ​യ്തു. ആ​വ​ശ്യ​മെ​ങ്കി​ൽ പി​ന്നീ​ട് വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രു നാ​യ​യെ​യും എ​സ്. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.